പ്രതിഫലം കൂട്ടിചോദിച്ചതിന് ഫോട്ടോയ്ക്ക് മാലയിട്ടു, തൊട്ടടുത്ത് എന്റെ മൃതദേഹവും കിടത്തി: കൊല്ലം തുളസി

തനിക്ക് സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടന്‍ കൊല്ലം തുളസി തുറന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. പ്രതിഫലം കൂട്ടിചോദിച്ചപ്പോള്‍ മാലയിട്ടു കിടത്തിയെന്നാണ് നടന്‍ പറയുന്നത്.

കുറച്ച് കാലം മുമ്പുള്ള അനുഭവമാണിത്. സ്ത്രീ എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയം. അന്ന് എനിക്ക് ആയിരം രൂപയായിരുന്നു പ്രതിഫലം. തുടക്കത്തില്‍ ആയിരം, പിന്നീട് 500 കൂടെ കൂട്ടിത്തരാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നാളുകള്‍ പിന്നിട്ടിട്ടും മാറ്റമൊന്നുമുണ്ടായില്ല.

ആ സംഭവത്തിന് ശേഷം രണ്ട് ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല. പിന്നെ എനിക്ക് തന്നെ ഒരു കുറ്റ ബോധം തോന്നി. സ്ത്രീ എന്ന സീരിയല്‍ എനിക്ക് അത്യാവശ്യം ഫെയിം ഒക്കെ നല്‍കിയിരുന്നു. എന്നിട്ട് എങ്ങനെയാണ് പോകാതിരിയ്ക്കുന്നത് എന്ന് കരുതി രണ്ട് ദിവസത്തിന് ശേഷം ഞാന്‍ ലൊക്കേഷനിലെത്തി. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കാണുന്നത് എന്റെ ഫോട്ടോയ്ക്ക് മാല ഇട്ടതാണ്.

Read more

അത് കണ്ട് ഞാന്‍ വല്ലാതെയായി. ഞാന്‍ മരിച്ചോ എന്ന് ചോദിക്കുമ്പോഴുണ്ട്, തൊട്ടടുത്ത് എന്റെ മൃതദേഹവും കിടത്തിയിരിയ്ക്കുന്നു. അത് സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നെ കണ്ടതും അവന്‍ ചാടി എഴുന്നേറ്റു, ‘അയ്യോ സര്‍ ഞാന്‍ ഒന്നും അറിഞ്ഞുകൊണ്ടല്ല, എന്നോട് ചെയ്യാന്‍ പറഞ്ഞത് കൊണ്ട് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ചെയ്തതാണ്’ എന്ന് പറഞ്ഞു. അത്രയേ ഉള്ളൂ സീരിയലിന്റെ കാര്യം-അദ്ദേഹം പറഞ്ഞു.