സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്ക് ബിജു മേനോനെ വിളിച്ചില്ലേ? പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

ബിജു മേനോന്‍ ക്രിക്കറ്റ് താരമായിരുന്നു എന്നത് അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. തൃശൂര്‍ ജില്ലാ ക്രിക്കറ്റില്‍ അംഗമായിരുന്ന താരത്തിന്റെ ചിത്രം പ്രചരിക്കുകയും ചെയ്തിരുന്നു. എങ്കിലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ താരം മത്സരിക്കുന്നില്ല.

എന്തുകൊണ്ടാണ് ബിജു മേനോനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ടീം നായകന്‍ കുഞ്ചാക്കോ ബോബന്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്നപ്പോള്‍ ബിജു മേനോന്‍ ആ ചിത്രം മനപൂര്‍വം പോസ്റ്റ് ചെയ്തതാണോ എന്ന് സംശയുമുണ്ട് എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ തമാശരൂപേണ പറഞ്ഞത്.

‘ഓര്‍ഡിനറി’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ താനും ബിജു മേനോനും ആസിഫ് അലിയും ജിഷ്ണുവുമൊക്കെ ക്രിക്കറ്റ് കളിക്കുമായിരുന്നു. വണ്‍ പിച്ച് ക്രിക്കറ്റ് ആയിരുന്നു. ക്രിക്കറ്റ് പാഷണേറ്റ് ആയി കാണുന്ന കുറേ ആള്‍ക്കാര്‍ നമ്മുടെ കൂടെയുണ്ട്.

ബിജു ജില്ലാ തലത്തില്‍ അംഗമായിരുന്നു എന്ന് അവന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ തങ്ങളാരും അത് വിശ്വസിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ സിസിഎല്‍ വന്നപ്പോള്‍ മനപൂര്‍വം ഫോട്ടോ ഇട്ടതാണോ എന്ന് സംശയമുണ്ട്. പക്ഷേ എങ്ങനെയായാലും അവന്‍ മികച്ച ഒരു താരമാണ്.

Read more

അത് തനിക്ക് പറയാതിരിക്കാന്‍ പറ്റില്ല. ആദ്യ ബോളില്‍ തന്നെ എപ്പോഴും ഔട്ടാകാറുമുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.