തെന്നിന്ത്യൻ സിനിമാരംഗത്തെ പ്രിയ താരമായിരുന്നു നടി ഖുശ്‌ബു. തമിഴകത്തെ താരറാണിയായി മാറിയിരുന്ന താരം ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആദ്യനാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം സംസാരിച്ചത്.
പുതിയൊരു കുടുംബത്തിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യണമെന്നും പറയുകയാണ് താരം. സാഹചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണ് അഡ്ജസ്റ്റ്മെന്റുകൾ ചെയുന്നത് എന്നും ഖുശ്‌ബു പറഞ്ഞു.
കാരണം അവർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് നിങ്ങൾക്ക് തോന്നും. അത് പറയാൻ എന്നെങ്കിലും ദേഷ്യം വരുമ്പോൾ തോന്നും. എന്നാൽ അഡ്ജസ്റ്റമെന്റ് ചെയ്യുന്നത് സാഹചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണെന്നും ഖുശ്ബു പറഞ്ഞു.
‘സിനിമാലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിലേക്ക് വന്നപ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അമ്മായിയമ്മയെ മനസിലാക്കാൻ പ്രയാസപ്പെട്ടു. അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായി.
‘ഞാൻ അമ്മായിയമ്മയോട് വഴക്കിട്ടില്ല എന്ന് പറയാൻ പറ്റില്ല. വലിയ വഴക്കുണ്ടായിട്ടുണ്ട്. അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും. ഒരു ദിവസം സംസാരിക്കാതിരിക്കും. അടുത്ത ദിവസം പോയി സംസാരിക്കും. വല്ലാതെ ജാഡ കാണിച്ചാൽ, പേര് വിളിച്ച് ദേവയാനി, ഒരുപാട് ജാഡ കാണിക്കരുത് വാടീയെന്ന് പറയും,’ എന്നാണ് ഖുശ്ബു പറഞ്ഞത്.