മമ്മൂക്കയുണ്ട് ഓണസദ്യയ്ക്ക് ചോറും കറികളും വിളമ്പാന്‍, ഹിന്ദി കലര്‍ന്ന മലയാളത്തില്‍ പറഞ്ഞ 'സന്തോശം': ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ ഓര്‍മ്മകളാണ് താരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഒരു ാ്രഹ്മണ പെണ്‍കുട്ടി ആദ്യമാ യി മലയാള സിനിമയില്‍ സ്വന്തം ശബ്ദത്തില്‍ അഭിനയിച്ചുവെന്നത് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് നടി പറയുന്നു.

ലൊക്കേഷനില്‍ നടന്ന ഓണാഘോത്തെ കുറിച്ച് താരം പറയുന്നത്. ഷൂട്ടിംഗ് തുടങ്ങി രണ്ടാമത്തെ ദിവസം ഓണം ആയിരുന്നു, ലൊക്കേഷില്‍ എല്ലാവരും ചേര്‍ന്നു ഓണ സദ്യ കഴിച്ചു. തന്റെ ആദ്യ ഓണസദ്യ. ചോറും കറികളും വിളമ്പാന്‍ മമ്മൂക്കയുമുണ്ട്. സിനിമയില്‍ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ പറഞ്ഞ “സന്തോശം” എന്ന വാക്ക് പിന്നീട് എല്ലാവരെയും കാണുമ്പോള്‍ താന്‍ പറയാന്‍ തുടങ്ങി.

Arayannangalude Veedu | Malayalam Full Movie | Mammootty | Lakshmi Gopalaswami | Kaviyoor Ponnamma - YouTube

പലരും പറഞ്ഞു അവാര്‍ഡിന് സാധ്യതയുണ്ടെന്ന്. ആദ്യ സിനിമയില്‍ തന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ്. മമ്മൂക്കയുടെ നായികയായി ആദ്യ സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് സ്വന്തമാക്കിയ നടി ഒരുപക്ഷേ താനായിരിക്കും. വലിയ പ്രശസ്തിയാണ് ചിത്രത്തിലെ സീത എന്ന കഥാപാത്രവും ദീനദ യാലോ രാമാ എന്ന ഗാനവും തനിക്ക് നല്‍കിയത്.

നര്‍ത്തകി എന്ന തന്റെ വിലാസം കേരളത്തിലും ഉയര്‍ന്നു. എന്നും തന്റെ പ്രിയ കഥാപാത്രമാണ് സീത. ഗംഭീരമായ തുടക്കം ആദ്യ ചിത്രത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അതേ പോലെ സംഭവിച്ചില്ലെന്നാണ് കരുതുന്നത്. പിന്നീട് മമ്മൂക്കയുടെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താരം ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.