നിർമ്മാതാവ് എന്ന നിലയിൽ മലയാള സിനിമയിൽ സജീവമായ വ്യക്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്ന് നിർമ്മിച്ച കടുവ തിയേറ്റിൽ വിജയിച്ചതിന് പിന്നാലെ സിനിമയെപ്പറ്റിയും പൃഥ്വിരാജിനെപ്പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് ലിസ്റ്റിൻ.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ലിസ്റ്റിൻ ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. സുപ്രിയയിൽ കണ്ട ഏറ്റവും നല്ല ക്വാളിറ്റി എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് എന്തും തുറന്ന് പറയുന്ന സ്വഭാവമാണെന്നാണ് ലിസ്റ്റിൻ മറുപടി നൽകിയത്. മറ്റുള്ളവർ എന്ത് പറയും എന്നോർത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവർ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താൻ സുപ്രിയയിൽ കണ്ട ഏറ്റവും നല്ല ക്വാളിറ്റി.
പൃഥ്വിരാജ് ക്ലാസ്മേറ്റസിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തെ ഒന്ന് കാണാൻ വേണ്ടി ചെന്ന വ്യക്തിയാണ് താൻ. ആദ്ദേഹത്തിന് ഒപ്പം ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം വെയ്റ്റ് ചെയ്തിട്ടുണ്ട് ഇതൊക്കെ അദ്ദേഹത്തിന് പോലും അറിയില്ല കാര്യങ്ങളാണ്. ഇന്ന് അദ്ദേഹത്തിനൊപ്പം ബിസിനസ്സ് ചെയ്യുന്ന നിലയിലേയ്ക്ക് താൻ മാറി. നമ്മൾ കാണുന്ന പോലെയല്ല ജീവിതം. അത് സഞ്ചരിക്കുന്നത് മറ്റൊരു വഴിക്കാണെന്നും അദ്ദേഹം പറഞ്ഞു.
Read more
പൃഥിയുമായി ഞാൻ ആദ്യമായി ചെയ്യുന്ന സിനിമ വിമാനമാണ്. അത് പരാജയമായ സിനിമയായിരുന്നു. പിന്നീടാണ് ബ്രദേഴ്സ് ഡേ ചെയ്തത്. അത് വിജയമായിരുന്നു. പിന്നീട് ഡ്രൈവിങ്ങ് ലൈസൻസ് മുതലുള്ള ചിത്രങ്ങൾ വൻ വിജയമായിരുന്നെന്നും ലിസ്റ്റിൻ പറയുന്നു.