ഹനാന്റെ പ്രണയം; മറുപടിയുമായി ഷെയ്ന്‍ നിഗം

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ തനിക്ക് ഷെയ്ന്‍ നിഗത്തിനെ ഇഷ്ടമാണെന്ന് ഹനാന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഹനാന്‍ പറഞ്ഞതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഷെയ്ന്‍ നിഗം.

ഷെയ്ന് സോഷ്യല്‍ മീഡിയയില്‍ കൂടി ചില പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. ശ്രദ്ധിച്ചുവോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നായിരുന്നു നടന്റെ മറുപടി.

പിന്നാലെ ഹനാനെ കുറിച്ചും ഹനാന്‍ ഷെയ്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ അവതാരക ഷെയ്ന് പറഞ്ഞു കൊടുക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെയെന്നായിരുന്നു ഷെയന്‍ പറഞ്ഞു.

ഒരുപാട് പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഷെയ്ന്റെ മറുപടി. എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ലെന്നും കഴിച്ചോ എന്ന് പോലും ചോദിക്കാറില്ലെന്നും ഷെയ്ന്‍ പറയുന്നു. സുഖമാണോ എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നാണ് ഷെയ്ന്‍ പറയുന്നത്.