തന്നെ ഏറ്റവും കൂടുതൽ ക്രിട്ടിസെെസ് ചെയ്യുന്നത് പൂർണ്ണിമയാണെന്ന് മല്ലിക സുകുമാരൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് മല്ലിക സംസാരിച്ചത്. തന്റെ എല്ലാ ഇന്റർവ്യൂസും പൂർണ്ണിമയും മക്കളും കാണാറുണ്ടെന്നും അതിലെ കുറവുകളും നല്ലതും കൃത്യമായിട്ട് പറഞ്ഞ് തരുമെന്നും മല്ലിക പറയുന്നു.
മക്കളുടെ സ്വകാര്യ ജീവിതത്തിൽ താൻ ഒരിക്കലും ഇടപെടാറില്ല. തന്റെ വീടിനടുത്താണ് ഇരുവരും താമസിക്കുന്നത് അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കാണാൻ വരുമെന്നും എല്ലാവരും ഒരുമിച്ച് പുറത്തുപോകാറുണ്ടെന്നും അവർ പറഞ്ഞു.
ഒന്നിച്ച് താമസിച്ചാൽ ആ ഒരു സ്നേഹം കാണില്ലെന്നും, അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അതാണ് നല്ലതെന്നും മല്ലിക കൂട്ടിച്ചേർത്തു. തൻ്റെ എല്ലാ ഇൻ്റർവ്യൂസും കണ്ടിട്ട് പൂർണ്ണിമ കൃത്യമായ അഭിപ്രായങ്ങൾ പറയും അതുപോലെ പ്രർത്ഥനയും നക്ഷത്രയും പറയാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Read more
കൊച്ചുമക്കളാണ് തനിക്കേറെ പിന്തുണ നൽകുന്നതെന്നും മല്ലിക പറഞ്ഞു. പ്രത്യേകിച്ച്, പൃഥ്വിരാജിന്റെ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ മകൾ നക്ഷത്രയും. പ്രാർത്ഥന വളർന്നത് കൊണ്ട് നോക്കിയും കണ്ടുമൊക്കെയേ പെരുമാറുകയുള്ളൂവെന്നും മല്ലിക കൂട്ടിച്ചേർത്തു