‘കുരുതി’ ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് നടന്‍ മാമുക്കോയ അവതരിപ്പിച്ചത്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നു പോകുന്ന കഥ എന്നാണ് മാമുക്കോയ ചിത്രത്തെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കുരുതി മികച്ച സിനിമയാണ്.
ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നുപോകുന്ന കഥ. തന്റെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയായി വരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു ഇറങ്ങിത്തിരിക്കുന്നവര്‍ ഇല്ലാതെയാവും. ജാതിമതരാഷ്ട്രീയം ബിസിനസ് ആക്കി കളിക്കാന്‍ പുറപ്പെട്ടാല്‍ ഒരു രക്ഷയുമില്ല.
ചിലര്‍ കൊല്ലാന്‍ നടക്കുന്നു ചിലര്‍ മരിക്കാന്‍ നടക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞാല്‍ ഏല്‍ക്കില്ല. ആളുകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് മാമുക്കോയ പറയുന്നു. എന്നാല്‍ വളര്‍ന്നുവരുന്ന പുതിയ തലമുറ മതരാഷ്ട്രീയത്തിന് പോകുമെന്ന് കരുതുന്നില്ല. നെറ്റ്വര്‍ക്കിന്റെ ലോകത്താണ് പുതിയ കുട്ടികള്‍. പുറമെ നടക്കുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നേയില്ല.
Read more
കുടുംബ ബന്ധങ്ങള്‍ക്ക് പോലും വില കല്‍പ്പിക്കാത്ത ഒരു ലോകം, നമ്മള്‍ ഒന്നും ചിന്തിക്കാത്ത തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. പടം ഇന്നത്തെ സാമൂഹിക സ്ഥിതിയാണ് കാണിക്കുന്നത്. വളരെ നല്ല അഭിപ്രായമാണ് വരുന്നത്. ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട് എന്നും മാമുക്കോയ വ്യക്തമാക്കി.