"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അദ്ദേഹം നിലവിൽ ടീമിൽ നടത്തുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. 16 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. എംബപ്പേ അവസാനം കളിച്ച 7 മത്സരങ്ങളിൽ നിന്നായി താരത്തിന് നേടാൻ സാധിച്ചത് ഒരു ഗോൾ മാത്രമാണ്.

നിലവിൽ മോശമായ പ്രകടനം കൊണ്ട് ഇത്തവണത്തെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. തിരികെ എത്തിയാൽ ഇപ്പോൾ കളിക്കുന്ന പൊസിഷനിൽ നിന്നും താരത്തിനെ മാറ്റാൻ സാധ്യത ഉണ്ട് എന്നാണ് പരിശീലകനായ ദിദിയർ ദെഷാപ്സ് പറയുന്നത്.

ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:

” പല പൊസിഷനുകളിലും കളിക്കാൻ കഴിവുള്ള താരമാണ് എംബപ്പേ. പക്ഷേ അദ്ദേഹത്തെ സെന്റർ ഫോർവേഡ് പൊസിഷനിൽ ഞാൻ കളിപ്പിച്ചാൽ നിങ്ങൾ എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞേക്കാം. പക്ഷേ അവസാനത്തെ രണ്ട് പരിശീലകരും അദ്ദേഹത്തെ സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിപ്പിക്കുന്നത്.

ദിദിയർ ദെഷാപ്സ് തുടർന്നു:

“ജിറൂദിനെ പോലെയുള്ള ഒരു പ്രൊഫൈൽ ഇല്ലാത്ത താരമാണ് എംബപ്പേ. ഇനി അദ്ദേഹത്തെ സെന്റർ ഫോർവേഡ് പൊസിഷനിൽ കളിപ്പിക്കുകയാണെങ്കിലും ലെഫ്റ്റ് സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിപ്പിക്കേണ്ടത്. എന്നാൽ റയൽ മാഡ്രിഡ് റൈറ്റ് സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിപ്പിക്കുന്നത്. അതാണ് പ്രശ്നം “ദിദിയർ ദെഷാപ്സ് പറഞ്ഞു.