‘തുനിവ്’ലെ മഞ്ജു വാര്യരുടെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അജിത്തിനൊപ്പം കട്ടയ്ക്ക് നിന്ന് ആക്ഷന്‍ സീനുകള്‍ ചെയ്യുന്ന മഞ്ജുവിനെ ചിത്രത്തില്‍ കാണാം. ‘അസുരന്‍’ എന്ന ആദ്യ തമിഴ് ചിത്രത്തിലെ പ്രകടനത്തിനും മഞ്ജുവിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.
താന്‍ ആദ്യം പഠിച്ചത് തമിഴ് ആണെന്നും അധികം തമിഴ് സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ”ഞാന്‍ മലയാളം പഠിക്കുന്നതിന് മുമ്പ് തമിഴാണ് പഠിച്ചത്. എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം പഠിച്ചത്. തമിഴില്‍ എഴുതാനും വായിക്കാനുമൊക്കെ അറിയാം.”
”സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മലയാളം എടുക്കാനുള്ള ഓപ്ഷന്‍ രണ്ടാം ക്ലാസിന് ശേഷം ആയിരുന്നു. അതുവരെ ഞാന്‍ തമിഴ് എഴുതിയാണ് പഠിച്ചത്. കൂട്ടുകാര്‍ എല്ലാം തമിഴര്‍ ആയിരുന്നു. ഞാന്‍ ശരിക്കും ഒരു തമിഴത്തി ആയിട്ടാണ് വളര്‍ന്നത്. പക്ഷെ അത് എനിക്ക് ഭയങ്കര ഇഷ്ടമാണ്.”
”എന്തുകൊണ്ടാണ് തമിഴ് സിനിമ ചെയ്യാതിരുന്നത് എന്ന് ചോദിച്ചാല്‍ അതിന് കാരണങ്ങള്‍ പലതാണ്. ഞാന്‍ ആദ്യത്തെ മൂന്ന് വര്‍ഷം അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ സിനിമകള്‍ വന്നിരുന്നു. പക്ഷെ മലയാളത്തില്‍ ബാക്ക് ടു ബാക്കായി സിനിമകള്‍ ചെയ്യുന്നത് കൊണ്ട് തന്നെ ഡേറ്റ് പ്രശ്നമുണ്ടായിരുന്നു.”
Read more
ടടപിന്നീട് അഭിനയിച്ച് തുടങ്ങിയപ്പോഴും പലരും ചോദിച്ചിരുന്നു, അപ്പോള്‍ ഡേറ്റ് പ്രശ്‌നം അല്ലെങ്കില്‍ കഥ തൃപ്തികരമല്ലാതെ വന്നു. അവസാനം എല്ലാം കൂടി ഒത്തുവന്നത് അസുരനിലാണ്. അങ്ങനെ തമിഴില്‍ എത്തി. തമിഴില്‍ സിനിമകള്‍ ചെയ്യാതെ ഇരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല” എന്നാണ് മഞ്ജു ഒരു അഭിമുഖത്തില്‍ പറയുന്നത്.