പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാൽ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിർമ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട് ഡേറ്റ് ചോദിച്ചു ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
ഇന്ന് ഒരു പാട് സിനിമകളും ഒരു പാട് നല്ല നടൻമാരുമുണ്ട്. പക്ഷെ പലർക്കും കഥ കേൾക്കാൻ പോലും സമയമില്ല എന്നതാണ് സത്യം. അറുപത് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചിലപ്പോൾ പത്ത് ദിവസമായിരിക്കും പലർക്കും ഫ്രീയായി കിട്ടുക ആ ദിവസങ്ങളിൽ. അഞ്ചും ആറും കഥയുമായി ആളുകൾ കാത്തു നിൽക്കുകയും ചെയ്യും. എല്ലാ കഥയും കേൾക്കാൻ പലർക്കും പറ്റില്ല.
ഒരിക്കൽ ടൊവിനോ തന്നോട് പറഞ്ഞതാണ് ചേട്ടാ കഥ താൻ കേൾക്കാം പക്ഷേ സിനിമ ചെയ്യുമ്പോൾ രണ്ട് വർഷം കഴിയും. അത് ഒക്കെയാണോ എന്ന്. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഇതുവരെ പന്ത്രണ്ട് സിനിമ താൻ കമ്മിറ്റ് ചെയ്യ്തിട്ടുണ്ട് ഇതെല്ലാം ചെയ്ത് കഴിയുമ്പോൾ തന്നെ രണ്ട് വർഷം കഴിയും. പിന്നെ താൻ കഥ കേട്ടലും മൂന്ന് വർഷം കഴിഞ്ഞെ ചെയ്യാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞെന്ന് മനോജ് പറഞ്ഞു.
Read more
പല നടൻമാരുടെയും അവസ്ഥ ഇതാണ്. പേജുകളിൽ പോലും ഒരു നല്ല കഥയുണ്ടെന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവർ നിരവധിയാണ്. അതുപോലെ പലരും പൊതുവേ പറയുന്ന ഒരു പരാതി പല നടൻമാരും വിളിച്ചാൽ ഫോൺ എടുക്കില്ല എന്നതാണ്. പക്ഷെ താൻ വിളിക്കുമ്പോൾ എല്ലാവരും ഫോൺ എടുക്കാറുണ്ടെന്നും കൃത്യമായ മറുപടി നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.