വിവാഹം അറിയിച്ചിരുന്നു, സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്നാണ് പറഞ്ഞത്: യുവയും മൃദുലയും പറയുന്നു

തങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷം ഏറ്റവും കൂടുതല്‍ പുറത്തുവരുന്നത് വളച്ചൊടിച്ച കഥകളാണെന്ന് മിനിസ്‌ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും. നടി രേഖയുമായുള്ള വിവാഹത്തെ കുറിച്ച് ഇരുവരും സംസാരിച്ചു. നടി രേഖയെ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണെന്ന് ഇവര്‍ പറയുന്നു.

രേഖ ചേച്ചിയുമായി തങ്ങളെ ചേര്‍ത്തു കൊണ്ട് ഒരുപാട് വിവാദങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയില്‍. അതില്‍ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. രണ്ടാളും വിവാഹം അറിയിച്ചിരുന്നുവെന്ന് യുവയും മൃദുലയും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിവാഹത്തിന് തന്നെ വിളിക്കണ്ട, വരില്ല എന്ന് തങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. അതിനാലാണ് വിവാഹത്തിന് വിളിക്കാതിരുന്നത്. സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് രേഖ ചേച്ചി പറഞ്ഞിരുന്നുവെന്നും മൃദുലയും യുവയും വ്യക്തമാക്കി. മൃദുല-യുവ വിവാഹത്തില്‍ രേഖ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Read more

തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല എന്നാണ് രേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിലപ്പോള്‍ താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ് എന്നും രേഖ പറഞ്ഞിരുന്നു.