28 വര്‍ഷത്തിന് ശേഷവും ആടുതോമയ്ക്ക് നല്‍കുന്ന സ്‌നേഹത്തിന്...: മോഹന്‍ലാല്‍

‘സ്ഫടികം’ സിനിമ വീണ്ടും സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം ആര്‍പ്പുവിളികളും കൈയ്യടികളുമായാണ് തിയേറ്ററില്‍ ചിത്രം പ്രദര്‍ശനം തുടരുന്നത്. 28 വര്‍ഷത്തിന് സേഷം എത്തിയ സിനിമയ്ക്ക് നല്‍കിയ സ്വീകാര്യതയ്ക്ക് നന്ദി പറയുകയാണ് മോഹന്‍ലാല്‍.

”നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമയ്ക്ക് നിങ്ങള്‍ നല്‍കുന്ന അതിശക്തമായ പ്രതികരണത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുന്നു. സ്ഫടികം 4കെ അറ്റ്‌മോസിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭദ്രന്‍ സാറിനും ടീമിനും വലിയ നന്ദിയും സ്‌നേഹവും” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഒരു കോടിയില്‍ അധികം കളക്ഷന്‍ ആണ് സ്ഫടികം ആദ്യ ദിവസം തന്നെ തിയേറ്ററില്‍ നിന്നും നേടിയത് എന്നാണ് സൂചന. 1.05 കോടി രൂപയാണ് സ്ഫടികം നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസ് പേജിലാണ് ഈ വിവരം എത്തിയിരിക്കുന്നത്.

Read more

1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4കെ പതിപ്പാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നിരവധി തവണ ചിത്രം ടെലിവിഷനില്‍ കണ്ടിട്ടുണ്ടെങ്കിലും തിയേറ്റര്‍ എക്പീരിയന്‍സ് പറഞ്ഞറിയിക്കാനാകാത്തത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.