മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കിയാണ് ജസ്പ്രീത് ബുംറ ടീമില്‍ ജോയിന്‍ ചെയ്തതായുളള വിവരം ഇന്ന് പുറത്തുവന്നത്. ബുംറയുടെ ഭാര്യ സഞ്ജന മകന് അച്ഛനെ കുറിച്ചുളള കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലുളള ഒരു വീഡിയോയാണ് മുംബൈയുടെ പേജില്‍ ഇന്ന് പുറത്തുവന്നത്. ഇതിലൂടെ ബുംറ ടീമില്‍ വീണ്ടും ജോയിന്‍ ചെയ്തതായുളള വിവരം മുംബൈ ആരാധകരെ അറിയിക്കുകയായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ശേഷം മാസങ്ങളുടെ ഇടവേള കഴിഞ്ഞാണ് സ്റ്റാര്‍ പേസറുടെ തിരിച്ചുവരവ്. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ നഷ്ടമായ ബുംറ ഐപിഎലിലൂടെ തിരിച്ചെത്തുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു.
ഒടുവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ബിസിസിഐയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ബുംറ ടീമിനൊപ്പം ചേര്‍ന്നത്. ടീമിനൊപ്പം ജോയിന്‍ ചെയ്ത സമയത്ത് ബുംറയുടെതായി എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വീഡിയോയില്‍ സഹതാരം ട്രെന്റ് ബോള്‍ട്ടിനെ ബുംറ കെട്ടിപിടിക്കുന്നതും അവസാനം ക്ലിയറന്‍സ് ലഭിച്ചതായും അറിയിക്കുന്നതാണ് ഉളളത്.
ഐപിഎലില്‍ ഇത്തവണ മൂന്ന് മത്സരങ്ങള്‍ നഷ്ടമായ താരം ആര്‍സിബിക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തില്‍ ടീമില്‍ എന്തായാലും ഉണ്ടാവുമെന്നുളള കാര്യം ഉറപ്പാണ്. ബുംറയുടെ അഭാവത്തില്‍ പ്രധാന പേസറായ ട്രെന്‍ഡ് ബോള്‍ട്ടിന് ഇംപാക്ടുളള ഒരു ബോളിങ് പ്രകടനം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടുപേരും ഒരുമിച്ച് ചേരുന്നതോടെ മുംബൈയുടെ പേസ് അറ്റാക്ക് ഒന്നുകൂടെ ഉഷാറാകുമെന്നുളള കാര്യം ഉറപ്പാണ്. ബുംറയ്ക്കും ബോള്‍ട്ടിനും പുറമെ ഹാര്‍ദിക് പാണ്ഡ്യ, അശ്വനി കുമാര്‍, വിഘ്‌നേഷ് പുതൂര്‍, മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയ ബോളര്‍മാരും മുംബൈയുടെ ബോളിങ് നിരയുടെ കരുത്താണ്.
⚡ 𝙏𝙃𝙐𝙉𝘿𝙀𝙍 🤝 𝔹𝕆𝕆𝕄 💥#MumbaiIndians #PlayLikeMumbai #TATAIPL pic.twitter.com/r7CGlYc4ai
— Mumbai Indians (@mipaltan) April 6, 2025