തന്റെ രാഷ്ട്രീയം സിനിമകളില്‍ പ്രതിഫലിപ്പിക്കാറുണ്ടെന്ന് മുഹ്സിന്‍ പരാരി. ഏറ്റവും പുതിയ ചിത്രം ‘തല്ലുമാല’യിലും തന്റെ ഒരു പൊളിറ്റിക്കല്‍ സ്ലോഗന്‍ ഉണ്ടെന്ന് മുഹ്സിന്‍ പറഞ്ഞു. ‘സമഗമ സമഗരിമ’ എന്നതാണ് അത്. തുല്യ അന്തസും തുല്യ അഭിമാനവും എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
‘എനിക്കൊരു ഫിലോസഫിയുണ്ട് അതാണ് എന്റെ എല്ലാ പ്രവര്‍ത്തിയിലും പ്രതിഫലിക്കുക. എന്റെ സൗന്ദര്യ ബോധവും രാഷ്ട്രീയവും വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. രാഷ്ട്രീയ ബോധവും പ്രണയവും തമ്മില്‍ ബന്ധമുണ്ട്. സ്വകാര്യ ഇടങ്ങളില്‍ നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ രാഷ്ട്രീയമാണ്.
ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നതല്ല നിങ്ങളുടെ രാഷ്ട്രീയം. എന്റെ രാഷ്ട്രീയ മുദ്രാവാക്യം എന്റെ സൃഷ്ടികളില്‍ ഉണ്ടാകും.’കെ എല്‍ 10 പത്തി’ന്റെ പോസ്റ്ററില്‍ ഒരു ക്യാപ്ഷന്‍ ഇട്ടിരുന്നു. ‘മഴ മയയുടെ പര്യായമാണ്’ അതെന്റെ പൊളിറ്റിക്കല്‍ സ്ലോഗന്‍ ആണ്. തല്ലുമാലയിലും എന്റെയൊരു പൊളിറ്റിക്കല്‍ സ്ലോഗന്‍ ഉണ്ട്. ‘സമഗമ സമഗരിമ’ . അതിന്റെ ലിറ്ററര്‍ അര്‍ത്ഥം തുല്യ അന്തസും തുല്യ അഭിമാനവും എന്നാണ്. എന്റെ രീതിയില്‍ പറഞ്ഞാല്‍ അഹങ്കരിക്കാനുള്ള അവകാശം ലിംഗ ജാതി വര്‍ണ, മത, ദേശ, വംശ ഭേദ്യമന്യേ എല്ലാവര്‍ക്കും തുല്യമായിരിക്കണം’ മുഹ്സില്‍ റേഡിയോ മാഗോയുമായുള്ള അഭിമുഖത്തില്‍ പ്രതികരിച്ചു.
Read more
മുഹ്സിന്‍ പരാരിക്കൊപ്പം അഷ്റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാന ചെയ്യുന്ന തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തും.