മോഹൻലാലിന്റെ ലൂസിഫർ പോലെ തിയേറ്റർ എക്സ്പീരിയൻസ് വേണമെന്ന് ആഗ്രഹിച്ച ആ മമ്മൂട്ടി ചിത്രം ഇതാണ്..: നാനി

‘ഈച്ച’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് നാനി. തെന്നിന്ത്യൻ സിനിമയിൽ മലയാള സിനിമകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന താരം കൂടിയാണ് നാനി. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് നാനി.

അമൽ നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്ക് ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ അൽഫോൺസ് പുത്രൻ ഉൾപ്പെടുമെന്നും നാനി പറയുന്നു.

“മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. മിക്കപ്പോഴും മലയാള സിനിമകള്‍ കാണാന്‍ ശ്രമിക്കാറുമുണ്ട്. അമല്‍ നീരദ് ലിജോ ജോസ് പെല്ലിശ്ശേരി എന്നീ സംവിധായയകര്‍ക്ക് ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ആഗ്രഹമുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ മികച്ചൊരു സംവിധായകന്‍ ആണ്.

മോഹന്‍ലാല്‍ സാറിന്‍റെ ലൂസിഫര്‍ സിനിമയുടെ തിയറ്ററര്‍ എക്സ്പീരിയന്‍സ് എങ്ങനെയാണോ അതുപോലൊണ് മമ്മൂട്ടി സാറിന്‍റെ ഭീഷ്മപര്‍വ്വം. അങ്ങനെ കാണാന്‍ ഒരു അവസരം ലഭിച്ചാന്‍ ഉറപ്പായും ഭീഷ്മപര്‍വ്വം ഞാൻ കണ്ടിരിക്കും. തിയറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് കൊണ്ടാണത്” ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് നാനി മലയാള സിനിമകളെ കുറിച്ച് സംസാരിച്ചത്.

Read more

ഹായ് നാന എന്ന ചിത്രമാണ് നാനിയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മൃണാൾ താക്കൂർ, കിയാര ഖന്ന എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.