ബോളിവുഡ് നടന് നസറുദ്ദീന്‍ ഷായുടെ ഏറ്റവും പുതിയ അഭിപ്രായപ്രകടനം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ‘ദി വയര്‍’ ന്യൂസ് പോര്‍ട്ടലില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് കരണ്‍ ഥാപ്പറിന് നല്കിയ അഭിമുഖത്തിലെ ഷായുടെ പരാമര്‍ശത്തിന് എതിരെയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്?.
അഭിമുഖത്തിനിടയില്‍ മുഗളന്മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ അഭയാര്‍ത്ഥികള്‍ എന്ന പദം ഉപയോഗിച്ചതിനെ എതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മുഗളന്മാര്, ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയാക്കാനാണ് വന്നതെന്നും നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയുടെ സ്ഥായിയായ സ്മാരകങ്ങളും പാരമ്പര്യങ്ങളും അവര്‍ രാജ്യത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഗളന്മാര് അഭയാര്‍ത്ഥികളല്ല അധിനിവേശക്കാരായിരുന്നു. അവര്‍ സായുധരായ റൈഡര്‍മാരായിരുന്നു, അഭയം തേടാനല്ല ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ അന്നത്തെ രാജ്യങ്ങള്‍ക്കിടയിലെ അനൈക്യത്തെ മുതലെടുത്ത് ഭരിക്കുക, അവര്‍ക്ക് അവരുടേതായ സംസ്കാരം ഉണ്ടായിരുന്നു,
Read more
ഇന്തോ ആര്യന് സംസ്കാരത്തിന്റെ ഒരു സഹോദര ശാഖ അവരുടെ സ്വാധീനം വ്യക്തമായിരുന്നു”- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നടന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത്.