മുന്‍നിരയിലുള്ള ഇന്ത്യന്‍ സിനിമകളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഹിറ്റുകളായി മാറുന്ന സിനിമകളില്‍ താന്‍ നിരാശനാണെന്ന് താരം പറഞ്ഞു. മഹാമാരി കാരണം പ്രേക്ഷകരുടെ അഭിരുചിയില്‍ പുരോഗമനം ഉണ്ടാകുമെന്ന് താന്‍ കരുതിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയങ്ങളായി മാറുന്ന സിനിമകള്‍ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും അങ്ങനെ തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘യഥാര്‍ത്ഥ്യ ബോധം ഉള്ള സിനിമകളേക്കാള്‍ വാണിജ്യ സിനിമകളെയാണ് ബോളിവുഡ് എപ്പോഴും ഇഷ്ടപ്പെടുന്നത്. ഈ വാണിജ്യ ബിഗ് ബജറ്റ് സിനിമകള്‍ കാരണം, നല്ല ചെറിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് വെല്ലുവിളിയായി മാറുന്നു. ആളുകള്‍ അത് കാണാന്‍ വരുന്നില്ല, ഇത് അവരുടെ ബോക്സ് ഓഫീസ് വരുമാനത്തെ ബാധിക്കുന്നു.
Read more
യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിനിമകള്‍ കാണാനാണ് ബോളിവുഡ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. ശത്രവുവിനെ നായകന് ഒരടി അകലത്തില്‍ നിന്നും അടിക്കുന്നതും, അവനെ പറപ്പിക്കുന്നതും അവിശ്വസനീയമായ ഒരു ലോകത്തേക്ക് അവരെ കൊണ്ടുപോകുന്നതും ഒക്കെയായ സിനിമകള്‍ കാണാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്’. നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.