ലൗ ജിഹാദ് എന്നാല്‍ പുരുഷാധിപത്യമെന്ന് മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ. എന്‍ഡിടിവിയുടെ വാര്‍ത്ത പരിപാടിയിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. എന്‍ടിവിയുടെ ട്വിറ്റര്‍ പേജിലാണ് അദ്ദേഹം ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.
‘എന്താണ് ഈ ലൗ ജിഹാദ്? അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ അനായാസം കീഴ്പ്പെടുത്താമെന്നുമാണ് അത് പറഞ്ഞ് വെയ്ക്കുന്നത്.അദ്ദേഹം പറഞ്ഞു.
മുമ്പ് രാജ്യത്ത് ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു മുസ്ലിം മതസ്ഥര്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന വിഭാഗീയതയില്‍ കര്‍വ്വാന്‍ ഉ മഹബത്ത് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചിരുന്നു.
യുപിയിലെ ലൗ ജിഹാദ് തമാശ. ആ വാക്ക് ഉണ്ടാക്കിയവര്‍ക്ക് പോലും ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല. രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മുസ്ലിങ്ങള്‍ മറികിടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണ് ആളുകള്‍ എന്ന് ഞാന്‍ കരുതുന്നില്ല. അതിന് മുസ്ലിങ്ങള്‍ക്ക് ഒരുപാട് കുട്ടികള്‍ ഉണ്ടാകേണ്ടി വരും. അതുകൊണ്ട് ഇതെല്ലാം വാസ്തവ വിരുദ്ധമാണ്.’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
.@OnReality_Check | Naseeruddin Shah, Actor, on the right wing bogey of ‘Love Jihad.’#NDTVExclusive pic.twitter.com/Os9DYrI5Cj
— NDTV (@ndtv) September 13, 2021
Read more