നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്, എന്നാല്‍ മമ്മൂക്കയുടെ കാര്യം അങ്ങനെയല്ല; മനസ്സ് തുറന്ന് നേഹ സക്‌സേന

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള അഭിനയ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നേഹ സക്‌സേന. കൗമുദി ടി.വിയിലാണ് താരം മനസ്സ് തുറന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നു. വിറച്ചു കൊണ്ട് ദൈവമേ എന്നു വിളിച്ചാണ് അടുത്ത് ചെന്നത്. ആദ്യംകാണുമ്പോള്‍ വളരെ സീരിയസാണ്. എന്നാല്‍ അടുത്തറിയുമ്പോള്‍ നിറയെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ലൊക്കേഷനിലെല്ലാവര്‍ക്കും ബിരിയാണി വിളമ്പി കൊടുക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു നിന്നിട്ടുണ്ട്. നേഹ പറയുന്നു

Read more

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് മോഹന്‍ലാലെന്ന് നേഹ പറയുന്നു. നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്. എപ്പോഴും ചിരിച്ച് സ്‌നേഹത്തോടെ ഇടപെടും. കാണുമ്പോള്‍ തന്നെ എല്ലാ വിശേഷങ്ങളും അന്വേഷിക്കും. ഉള്ളില്‍ നിറയെ സ്‌നേഹമുള്ള ആളാണ് ലാലേട്ടന്‍. ലാലേട്ടനാണോ മമ്മൂക്കയാണോ കൂടുതല്‍ മികച്ച നടന്‍ എന്ന ചോദ്യം പോലും ശരിയല്ല. രണ്ട് പേരുടെയും കൂടെ സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. നടി വ്യക്തമാക്കി.