ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നേഹ ശര്‍മ്മ. തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് താരം. നേഹയുടെ ഒരു മോര്‍ഫിംഗ് ചിത്രം ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. 2018ല്‍ പുറത്തുവന്ന ഈ ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നേഹ.
വെബ് സീരിസിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് അറിയുന്നത്. ഈ സംഭവം തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് നേഹ പറയുന്നത്. താന്‍ അഭിനയിക്കുന്ന വെബ് സീരിസിന്റെ സെറ്റില്‍ എത്തിയപ്പോഴാണ് മോര്‍ഫിംഗ് ചിത്രത്തെ കുറിച്ച് അറിയുന്നത്. താന്‍ സെറ്റില്‍ എത്തിയപ്പോള്‍ ആളുകള്‍ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
അപ്പോള്‍ ആ ചിത്രത്തെ കുറിച്ച് തനിക്ക് മനസ്സിലായില്ല. താന്‍ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വളരെ വിചിത്രമായിട്ടായിരുന്നു പെരുമാറിയത്. പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നി. ഒടുവില്‍ ഒരാള്‍ വന്ന് വൈറലായ തന്റെ മോര്‍ഫിംഗ് ചിത്രത്തെ കുറിച്ച് പറയുകയായിരുന്നു.
ഏത് ചിത്രമാണ് എന്ന രീതിയില്‍ താന്‍ കണ്ടു. ചിത്രം തന്നെ അക്ഷരംപ്രതി ഞെട്ടിക്കുകയായിരുന്നു. ചെയ്തത് ആരാണെങ്കിലും വളരെ ക്രിയേറ്റീവായിട്ടാണ് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ താന്‍ അസ്വസ്ഥയായി. എന്നാല്‍ പിന്നീട് ഓക്കെ ആയി. കുഴപ്പമില്ലെന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കി. ആ ചിത്രത്തിന് പിന്നിലുള്ള സത്യം എന്താണെന്ന് അറിയാം എന്നാണ് നേഹ ഒരു അഭിമുഖത്തില്‍ പറയുന്നത്.
Read more
മോര്‍ഫിംഗ് ചിത്രം വിവാദമായതോട വിഷയത്തില്‍ പ്രതികരിച്ച് നേഹ എത്തിയിരുന്നു. യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം പ്രതികരിച്ചത്. ആളുകള്‍ സ്ത്രീവിരുദ്ധരാകുന്നത് വളരെ സങ്കടകരമാണ്… ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് നിര്‍ത്തുക… ഇതാണ് യഥാര്‍ത്ഥ ചിത്രം…’, എന്നാണ് നേഹ ട്വീറ്റ് ചെയ്തിരുന്നത്.