ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ചാണ് നിമിഷ ഇപ്പോള്‍ തുറന്നു പറയുന്നത്.
നായാട്ടില്‍ പൊലീസ് വേഷമാണെന്ന് പറഞ്ഞപ്പോള്‍ നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു എന്നാണ് കരുതിയത് എന്ന് നിമിഷ പറയുന്നു. എന്നാല്‍ പിന്നീടാണ് വളരെ ശ്രദ്ധയോടെ ഒതുക്കത്തില്‍ ചെയ്യേണ്ട കഥാപാത്രമാണ് അതെന്ന് മനസിലാവുന്നത്.
സംഭാഷണങ്ങള്‍ കുറവാണ്. മുഖഭാവങ്ങളിലൂടെ പ്രതിഫലിക്കേണ്ട കഥാപാത്രം. അങ്ങനെയൊരു കഥാപാത്രം നല്‍കിയതിന്, അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് സംവിധായകനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും നിമിഷ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Read more
പ്രതീക്ഷിക്കാതെയാണ് തനിക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നത്. തന്നെ തേടിയെത്തുന്ന സിനിമകളില്‍ സംതൃപ്തയാണ്. അതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും താരം പറയുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരാണ് നായാട്ടില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.