KOHLI TRENDING: കോഹ്‌ലി ഫയർ അല്ലെടാ വൈൽഡ് ഫയർ, 300 കോടി വേണ്ടെന്ന് വെച്ചത് ലോകത്തെ മുഴുവൻ വിഴുങ്ങാൻ; ഞെട്ടി ബിസിനസ് ലോകം

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇപ്പോൾ കളിക്കളത്തിന് പുറത്തും വാർത്തകളിൽ ഇടം നേടുന്നു. സ്‌പോർട്‌സ് വെയർ ബ്രാൻഡായ പ്യൂമയുമായുള്ള ദീർഘകാല പരസ്യ പങ്കാളിത്തം സ്റ്റാർ ബാറ്റർ ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുന്ന വാർത്ത ഇന്നാണ് പുറത്ത് വന്നത്. കരാർ 8 വർഷം നീണ്ടുനിന്നപ്പോൾ ഏകദേശം 110 കോടി രൂപയായിരുന്നു കോഹ്‌ലി അതിൽ നിന്ന് വർഷാ- വർഷം സമ്പാദിച്ചിരുന്നത്.

എന്നിരുന്നാലും, വിരാട് കോഹ്‌ലിയെ നിലനിർത്താൻ പ്യൂമ ആഗ്രഹിച്ചു എന്നും അടുത്ത 8 വർഷത്തേക്ക് 300 കോടി രൂപയുടെ കരാർ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടും കോഹ്‌ലി ആ വമ്പൻ ഓഫർ ഒഴിവാക്കുക ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കോഹ്‌ലി ഇപ്പോൾ അജിലിറ്റാസ് സ്‌പോർട്‌സ് എന്ന പുതിയ ഇന്ത്യൻ അത്‌ലറ്റ് ബ്രാൻഡുമായി കൈകോർത്തിരിക്കുകയാണ്. താരം ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതിൽ നിക്ഷേപിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പ്രകാരം മനസിലാകുന്നത്. കൗതുകം എന്തെന്ന് വെച്ചാൽ , പ്യൂമ ഇന്ത്യയുടെ മുൻ മേധാവി അഭിഷേക് ഗാംഗുലിയാണ് ഈ പുതിയ കമ്പനി ആരംഭിച്ചത്.

പ്യൂമ കോഹ്‌ലി കരാറിൽ നിന്ന് ഒഴിവായ വാർത്തയിൽ കുറിച്ചത് ഇങ്ങനെ- ” “ക്രിക്കറ്റ് താരവും ബ്രാൻഡ് അംബാസഡറുമായ വിരാട് കോഹ്‌ലിയുമായുള്ള ദീർഘകാല പങ്കാളിത്തം അവസാനിപ്പിച്ചതായി സ്‌പോർട്‌സ് ബ്രാൻഡായ പ്യൂമ ഇന്ത്യ സ്ഥിരീകരിച്ചു. വിരാടിന്റെ ഭാവി ശ്രമങ്ങൾക്ക് പ്യൂമ ആശംസകൾ നേരുന്നു. നിരവധി വർഷങ്ങളായി അദ്ദേഹവുമായുള്ള മികച്ച ബന്ധമായിരുന്നു ഇത്. നിരവധി മികച്ച കാമ്പെയ്‌നുകളും, നൂതന ഉൽപ്പന്ന സഹകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒരു സ്‌പോർട്‌സ് ബ്രാൻഡ് എന്ന നിലയിൽ, പ്യൂമ അടുത്ത തലമുറയിലെ അത്‌ലറ്റുകളിൽ സജീവമായി നിക്ഷേപം നടത്തുകയും ഇന്ത്യയിലെ സ്‌പോർട്‌സ് ആവാസവ്യവസ്ഥയുടെ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യും,” പ്യൂമ വക്താവ് പറഞ്ഞു.

അതേസമയം, ആഗോളതലത്തിൽ ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, അജിലറ്റാസുമായി കോഹ്‌ലി കൈകാർക്കുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നാണ് ബിസിനസ്സ് ലോകം ഉറ്റുനോക്കുന്നത്.