ഐപിഎല്ലിൽ ഇപ്പോൾ സമാപിച്ച മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വമ്പൻ നാണക്കേട്. കൊൽക്കത്തയ്ക്ക് എതിരെ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ ആയത്. മറുപടി ബാറ്റിംഗിൽ10 . 1 ഓവറിൽ 107 – 2 എടുത്ത കൊൽക്കത്ത 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
ഒട്ടനവധി നാണക്കേടിന്റെ റെക്കോഡുകളാണ് ചെന്നൈ മത്സരത്തിൽ നേടിയത്. ഈ സ്കോർ (103/9) ഇപ്പോൾ സിഎസ്‌കെയുടെ അവരുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ സ്കോറാണ്. കെകെആറിന്റെ സ്പിന്നർമാരുടെ പ്രകടനമാണ് ചെന്നൈയുടെ തകർച്ചയ്ക്ക് കാരണമായത്. അവർ ആറ് സിഎസ്‌കെ വിക്കറ്റുകൾ വീഴ്ത്തി – ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ സിഎസ്‌കെ സ്പിന്നിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കൊടുത്തതും ഈ മത്സരത്തിലാണ്. ഇതും ഒരു റെക്കോഡാണ്.
ഐപിഎൽ ചരിത്രത്തിൽ സിഎസ്‌കെയുടെ ഏറ്റവും കുറഞ്ഞ ആദ്യ ഇന്നിംഗ്സ് സ്കോറുകൾ:
മുംബൈ ഇന്ത്യൻസിനെതിരെ 97, വാങ്കഡെ, 2022
കെകെആറിനെതിരെ 103/9, ചെന്നൈ, 2025*
രാജസ്ഥാൻ റോയൽസിനെതിരെ 109, ജയ്പൂർ, 2008
ഡൽഹി ഡെയർഡെവിൾസിനെതിരെ 110/8, ഡൽഹി, 2012
കെകെആറിനെതിരെ 103/9, ചെപ്പോക്കിൽ ഏതൊരു ടീമും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ്, 2019 ൽ സിഎസ്‌കെയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 70 റൺസ് ആണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്.
ഇത് കൂടാതെ പന്ത് അടിസ്ഥാനത്തിൽ ചെന്നൈയുടെ ഏറ്റവും വലിയ പരാജയവും ഈ മത്സരത്തിലൂടെ പിറന്നു ( 59 ) പന്തുകൾ ബാക്കി നിൽക്കെയാണ് കൊൽക്കത്ത ജയിച്ചത്. തുടർച്ചയായ 5 മത്സരങ്ങൾ ചെന്നൈ പരാജയപ്പെടുന്നതും ചെപ്പോക്കിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുന്നതും ഇത് ആദ്യ സംഭവമാണ്.