ചങ്ക്‌സ് സിനിമയെയും നടന്‍ ബാലു വര്‍ഗീസിനെയും വിമര്‍ശിച്ച ട്രോളിന് സംവിധായകന്‍ ഒമര്‍ ലുലു കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ചങ്ക്‌സ് സിനിമയെയും തന്നെയും പുകഴ്ത്തി കൊണ്ട് എത്തിയ ട്രോളുകള്‍ക്കും മറുപടി കൊടുത്ത് ഒമര്‍ ലുലു.
“”രാവിലെ തെറി വിളി ഇപ്പോള്‍ ഇതിപ്പോ എന്താ സംഭവം? എന്തായാലും നന്ദി”” എന്നാണ് ചങ്ക്‌സ്, ധമാക്ക, ഒരു അഡാറ് ലവ് സിനികളെ ഉള്‍ക്കൊള്ളിച്ച ട്രോളിന് ഒമര്‍ മറുപടി നല്‍കിയത്. ചങ്ക്‌സിനെ പുകഴ്ത്തി കൊണ്ടുള്ള ട്രോളുകള്‍ തന്റെ പേജില്‍ പങ്കുവച്ചും സംവിധായകന്‍ പ്രതികരിച്ചു.
“”സാധാരണ ഫീല്‍ഡ് ഔട്ടാക്കി എന്നാ ട്രോള്‍ വരാറ്, ഇന്ന് ഇപ്പോ സപ്പോര്‍ട്ട് എന്താ ട്രോള്‍ എട്ടാ പറ്റിയേ”” എന്നാണ് ഒമര്‍ ചോദിക്കുന്നത്. ഈ പോസ്റ്റിന് മറുപടിയായി നടന്‍ അനീഷ് ജി. മേനോനും കമന്റ് ചെയ്തിട്ടുണ്ട്. തനിക്ക് വ്യത്യസ്തമായ കഥാപാത്രം തന്നത് ഒമര്‍ ലുലു ആണെന്ന് അനീഷ് കുറിച്ചു.
“”എനിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രം തന്നതും ഒമര്‍ ബ്രോ ആണ്. അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥപത്രമാണ് ഒരു അഡാറ് ലവിലെ തള്ള് ഷിബു എന്ന കണക്ക് മാഷ്”” എന്നാണ് അനീഷ് ജി. മേനോന്റെ കമന്റ്.
Read more
കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നായിരുന്നു കഴിഞ്ഞ ദിവസം എത്തിയ ട്രോളിലെ പരാമര്‍ശം. ചങ്ക്സിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു കുറിച്ചു.