'ഇപ്പോള്‍ വയര്‍ ബാന്‍ഡ് ധരിച്ചതാണ്, ഇത് പെട്ടെന്ന് കുറയ്ക്കാന്‍ ഉദ്ദേശമില്ല'; പ്രസവത്തിന് ശേഷമുള്ള വയര്‍ അഭിമാനമെന്ന് പേളി മാണി

അവതാരകയും നടിയുമായ പേളി മാണിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രസവശേഷമുളള തന്റെ വയറിന്റെ വീഡിയോ പങ്കുവെച്ചാണ് ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്കുള്ള മറുപടിയുമായി പേളി എത്തിയിരിക്കുന്നത്. ഈ വയര്‍ ഇപ്പോള്‍ അഭിമാനമാണെന്നും പെട്ടെന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് പേളി പറയുന്നത്.

പേളി മാണിയുടെ കുറിപ്പ്:

പ്രസവം കഴിഞ്ഞിട്ട് 48-ാമത്തെ ദിവസം. ഞാന്‍ ഒരു റോക്‌സ്റ്റാര്‍ അമ്മയാണ്. ഒരുപാട് പേര്‍ എനിക്ക് മെസേജ് അയക്കുന്നു നിന്റെ പ്രസവത്തിന് ശേഷം ഇത്ര പെട്ടെന്ന് നിന്റെ വയര്‍ പഴയ ഷേപ്പിലേക്ക് മാറിയോ എന്ന്. ഞാന്‍ വയര്‍ ബാന്‍ഡ് ധരിച്ചതാണ്. ശരിക്കും എന്റെ വയര്‍ ഇങ്ങനെയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്.

ഇപ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍. ഇപ്പോള്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ച്, വെള്ളം കുടിച്ച് ഇരിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അടുക്കളയില്‍ നിന്നും ഐസ്‌ക്രീമും കേക്കും കഴിക്കാറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം. ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല.

എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. സമയമെടുക്കുക. നിങ്ങള്‍ ഒരു റേസില്‍ മത്സരിക്കുകയല്ല. ഓരോ ശരീരവും വ്യത്യസ്തവും സുന്ദരവുമാണ്. ഒരു കുഞ്ഞിന് അവരുടെ അമ്മ തന്നെയാണ് ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.

View this post on Instagram

A post shared by Pearle Maaney (@pearlemaany)

Read more