'ജയസൂര്യ കഠിനാദ്ധ്വാനി, അന്ന് ഏത് സിനിമാക്കാരനെ കണ്ടാലും കാലിൽ വീണ് വരെ ചാൻസ് ചോദിക്കും. ഇപ്പോഴും ചാൻസ് ചോദിക്കും. പക്ഷെ..': പ്രശാന്ത് കാഞ്ഞിരമറ്റം

മലയാളികളുടെ പ്രിയ നടനാണ് ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങൾ അഭിനയിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരത്തെ കുറിച്ച് സുഹൃത്തും നടനുമായ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജയസൂര്യ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രശാന്ത് കാഞ്ഞിരമറ്റം മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് പങ്കുവെച്ചത്.

കരിയറിലെ തുടക്കകാലത്ത് ഇരുവരും ജൂനിയർ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചിരുന്നവരാണ് ഇരുവരും. ജയസൂര്യയെക്കുറിച്ചും സിനിമയോട് ജയസൂര്യ കാണിച്ച ആത്മാർത്ഥതയെക്കുറിച്ചും പ്രശാന്ത് പറയുന്നുണ്ട്. ജയസൂര്യ കഠിനാധ്വാനിയാണ് എന്നും നടൻ പറയുന്നു.

‘ജയൻ 24 മണിക്കൂറിൽ 25 മണിക്കൂറും സിനിമയെക്കുറിച്ചാണ് സംസാരം. ഞങ്ങൾ ഒരുമിക്കുമ്പോൾ തമാശകളും പ്രതീക്ഷകളും ഒരുപാട് പങ്കുവെച്ചിട്ടുണ്ട്. പണ്ടൊരിക്കൽ ‘സഹയാത്രികയ്ക്ക് സ്നേഹപൂർവം’ എന്ന സിനിമയുടെ ഷൂട്ട് കുസാറ്റിൽ നടക്കുന്നു. ജയനും ഞാനും പോയി. 18 , 20 അടുത്താണ് പ്രായം. ജൂനിയർ ആർട്ടിസ്റ്റുകളായ കുറേ പെൺകുട്ടികൾ ഞങ്ങൾക്ക് ചുറ്റിലുമാണ്. കാരണം ഞങ്ങൾ മിമിക്രി കാണിക്കും പാട്ട് പാടും ഞങ്ങളുടെ ചുറ്റിലുമാണ് പെൺകുട്ടികൾ നിറയെ. ഞങ്ങൾ അവരുടെ ഇടയിൽ സ്റ്റാറായി നിൽക്കുമ്പോഴാണ് ഒരു കാറിൽ കുഞ്ചാക്കോ ബോബൻ വന്നിറങ്ങിയത്’

‘ഇവിടെ നിന്ന് മുഴുവൻ പെണ്ണുങ്ങളും അങ്ങോട്ട് പോയി. ഉടനെ തന്നെ ശെടാ, അവൻ വന്നപ്പോൾ കണ്ടോ, നമ്മുടെ ചാൻസ് പോയി’ എന്ന് ജയൻ പറഞ്ഞു. ഇതൊക്കെ മാറുമെടാ ഇനി കുഞ്ചാക്കോ ബോബൻ നിൽക്കുമ്പോൾ നിന്റെയടുത്ത് പെണ്ണുങ്ങൾ വരുന്ന കാലം വരും എന്ന് ഞാൻ പറഞ്ഞു. ഇന്ന് അത് പോലെയൊക്കെ സംഭവിച്ചില്ലേ,’ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.

ജയസൂര്യ സിനിമയോട് കാണിച്ച ആത്മാർത്ഥതയെക്കുറിച്ചും പ്രശാന്ത് കാഞ്ഞിരമറ്റം സംസാരിക്കുന്നുണ്ട്. ജയസൂര്യ കഠിനാധ്വാനിയാണ്. ഒരു പ്രോ​ഗ്രാം കഴിഞ്ഞ് വന്ന് കിടന്നുറങ്ങി പിറ്റേ ദിവസം വെളുപ്പാൻ കാലത്ത് ട്രെയിൻ കയറി ഒറ്റപ്പാലത്ത് പോയി ഷൂട്ടിംഗ് സെറ്റുകളിൽ അലയും. ഏത് സിനിമാക്കാരനെ കണ്ടാലും അവരോട് കാലിൽ കെട്ടിവീണ് വരെ ചാൻസ് ചോദിക്കും. അദ്ദേഹം ചാൻസ് ചോ​ദിക്കാത്ത ഒരാളും ഇന്ന് മലയാള സിനിമയിൽ ഇല്ല. ഇപ്പോഴും ചാൻസ് ചോദിക്കും. പക്ഷെ ചോദിക്കുന്ന രീതി മാറിയെന്നും പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.