'സുപ്രിയയെ എനിക്ക് പേടിയില്ല, പക്ഷേ ലിസ്റ്റിന് നല്ല പേടിയാ'; പൃഥ്വിരാജ്

ലിസ്റ്റിന് സുപ്രിയയെ നല്ല പേടിയാണെന്ന് തുറന്ന് പറ‍ഞ്ഞ് പൃഥ്വിരാജ്. ബിഹെെൻഡ് വുഡിന് നൽകിയ അഭിമുഖത്തിനിടയിലാണ് രസകരമായ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. സുപ്രിയയും താനും വഴക്കിടുന്നതിനിടയ്ക്ക് ലിസ്റ്റിൻ വരുമ്പോൾ സുപ്രിയ ഇം​ഗ്ലീഷിൽ സംസാരിക്കും. അതിൽ ലിസ്റ്റിൻ പേടിച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ലിസ്റ്റിൻ തന്റെ സഹോദരനെ പോലെയാണ് അതുകൊണ്ട് തന്നെ സുപ്രിയയ്ക്ക് ആ സ്വാതന്ത്യമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഇരുവരുടേയും അടുത്ത് എന്തെങ്കിലും പറഞ്ഞ് ചെല്ലുമ്പോഴെ ദേ ചളി വരുന്നെന്നുള്ള ലെവലാണ് ഇരുവർക്കുമെന്നാണ് ലിസ്റ്റിൻ മറുപടി പറഞ്ഞത്.

നമ്മൾ സാധാരണക്കാരണെന്നും പൃഥ്വിയും സുപ്രിയയും കോർപ്പറേറ്റാണന്നും അദ്ദേഹം പറഞ്ഞുപൃഥ്വിരാജിൻ്റെയും സുപ്രിയയുടെയും അടുത്ത് നിന്ന് താൻ കൂടുതൽ കേട്ടിട്ടുള്ള ഇംഗ്ലിഷ് വാക്ക് നോ എന്നുള്ളതാണെന്നും എന്ത് പറഞ്ഞാലും ഇരുവരും ഉടൻ നോ പറയുമെന്നും ലിസ്റ്റിൻ പറഞ്ഞു.

മലയാള സിനിമയിലെ ഹിറ്റ് നിര്‍മാണ കൂട്ടുകെട്ടുകളില്‍ ഒന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍- പൃഥ്വിരാജ് സുകുമാരന്‍ കോമ്പോ. ഡ്രൈവിങ് ലൈസന്‍സ്, ജന ഗണ മന, കടുവ തുടങ്ങി നിരവധി ഹിറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ളത്.