സാമ്രാട്ട് പൃഥ്വിരാജിന്റെ ബോക്‌സ് ഓഫീസ് പരാജയത്തില്‍ നടന്‍ സോനു സൂദ്. കോവിഡിന് ശേഷം കാര്യങ്ങള്‍ വ്യത്യസ്തമായതായും എല്ലാം മാറിമറഞ്ഞെന്നും സോനു സൂദ് പറഞ്ഞു. സാമ്രാട്ട് പൃഥ്വിരാജില്‍ ചാന്ദ് ബര്‍ദായി എന്ന കഥാപാത്രത്തെയാണ് സോനു സൂദ് അവതരിപ്പിക്കുന്നത്.
സിനിമക്ക് ആദ്യ ആഴ്ച്ച വെറും 39 കോടി രൂപയാണ് ആകെ കരസ്ഥമാക്കാന്‍ സാധിച്ചത്. സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത വിക്രം, മേജര്‍ എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ബോക്സോഫീസില്‍ നിന്ന് ലഭിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്.
ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ മൂന്നിനാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പൃഥ്വിരാജ് ചൗഹാനായാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. മിസ് വേള്‍ഡായ മാനുഷി ഛില്ലാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സാമ്രാട്ട് പൃഥ്വിരാജ്.
Read more
ചന്ദ്രപ്രകാശ് ദ്വിവേദി തന്നെയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചന നിര്‍വഹിച്ചത്. മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിന്റെ കഥയാണ് സാമ്രാട്ട് പൃഥ്വിരാജില്‍ പറയുന്നത്.