‘പത്താന്‍’ സിനിമാ വിവാദത്തോട് പ്രതികരിച്ച് പൃഥ്വിരാജ്. ‘ബേശരം രംഗ്’ എന്ന ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതോടെയാണ് സിനിമയ്ക്കും താരങ്ങള്‍ക്കും എതിരെ സംഘപരിവാര്‍, മത സംഘടനകള്‍ രംഗത്തെത്തിയത്. സിനിമ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും പത്താന്‍ വിഷയത്തില്‍ വിഷമമുണ്ട് എന്നുമാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്. ‘കാപ്പ’ സിനിമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് താരം സംസാരിച്ചത്. അതേസമയം, മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഗാനത്തിനെതിരെ ലഭിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും ചിത്രങ്ങള്‍ വീര്‍ ശിവജി എന്ന സംഘടന കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ‘ബേശരം രംഗ്’ എന്നാല്‍ നാണംകെട്ട നിറം എന്നാണ് അര്‍ത്ഥം വരുന്നത്. കാവി നിറം ധരിച്ചതിനാല്‍, കാവി നാണംകെട്ട നിറമാണോ എന്നാണ് ബിജെപി, ഹൈന്ദവ സംഘടനകള്‍ ചോദിക്കുന്നത്.
ഗാനത്തിനെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഈ ഗാനത്തിലെ ദീപികയുടെ വസ്ത്രങ്ങളുടെ നിറം മാറ്റിയില്ലെങ്കില്‍ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറയുന്നത്.
Read more
മാത്രമല്ല, പൗരത്വബില്ലിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഇന്ത്യയെ പല തുണ്ടായി മുറിക്കാന്‍ ഒരുമ്പെടുന്ന തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിനെ പിന്തുണച്ച നടിയാണ് ദീപിക പദുകോണ്‍. അതേ വികലമായ മാനസികാവസ്ഥയോടെയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.