എമ്പുരാന്‍ സിനിമയ്ക്ക് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ഒരുക്കുകയാണ് പൃഥ്വിരാജ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഇതിനിടെ കാളിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് പൃഥ്വിരാജ്. സ്‌ക്രിപ്റ്റ് റെഡിയാണ് എന്നാണ് താരം പറയുന്നത്.
കാളിയന്റെ ഫുള്‍ സ്‌ക്രിപ്റ്റ് റെഡിയാണ്. ലൊക്കേഷന്‍ തിരയലുകള്‍ കഴിഞ്ഞു നില്‍ക്കുന്ന സിനിമയാണ്. ശ്രീലങ്ക, കര്‍ണാടക തുടങ്ങി ഒന്ന് രണ്ട് സ്ഥലങ്ങളില്‍ പോയി ലൊക്കേഷനുകള്‍ തിരയുകയും, എങ്ങനെ ഷൂട്ട് ചെയ്യാം എന്നതിനെ കുറിച്ചുള്ള പ്രാഥമിക പ്ലാന്‍ ഉണ്ടാക്കുകയും ചെയ്ത സിനിമയാണ്.
മഹാമാരി തുടങ്ങിയതിന് ശേഷം എമ്പുരാന്‍ പോലെ തന്നെ കാളിയന്‍ സിനിമയും അടുത്തൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പറ്റാതെ പോയി. അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഒരു ക്ലാരിറ്റി കിട്ടും. കിട്ടിയാല്‍ ഉടന്‍ ഷൂട്ടിംഗിലേക്ക് കടക്കും എന്നാണ് പൃഥ്വിരാജ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന്‍ പറയുന്നത്. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയന്‍. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ ആരും അറിയാതെ പോവുകയായിരുന്നു.
Read more
പൃഥ്വിരാജാണ് കാളിയനായി ചിത്രത്തിന്റെ ടൈറ്റില്‍ റോളിലെത്തുന്നത്. തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് ബി.ടി അനില്‍കുമാറാണ്. ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.