ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്റെ ത്രില്ലര്‍ സിനിമയായ ‘കൊറോണ പേപ്പേഴ്‌സ്’ ഒരുങ്ങുകയാണ്. പ്രതീക്ഷ നല്‍കുന്നതാണ് ചിത്രം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയില്‍ വ്യത്യസ്തത ഒന്നുമില്ല ആകെ വ്യത്യസ്തമായുള്ളത് എന്ന് പറയാന്‍ പുതിയ താരങ്ങളുമായി താന്‍ ആദ്യമായി സിനിമയെടുക്കുന്നു എന്നതാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
‘ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാന്‍ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്.’
പ്രിയദര്‍ശന്‍ പറയുന്നത്
ഒരു വേറിട്ട സിനിമയല്ല കൊറോണ പേപ്പേഴ്‌സ്. വീഞ്ഞ് പഴയതും കുപ്പി പുതിയതാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. ഈ സിനിമയിലെ ശരിക്കുമുള്ള നായകന്‍ സിനിമ തന്നെയാണ്. ഇതൊരു ഇമോഷണല്‍ ത്രില്ലര്‍ ആണ്. ഇതിന് മുന്‍പ് ഞാന്‍ ചെയ്ത ത്രില്ലര്‍ ഒപ്പം എന്ന സിനിമയാണ്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ.
ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാന്‍ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്.
Read more
ഓരോ സിനിമയ്ക്കും ഒരോ ട്രീറ്റ്‌മെന്റുണ്ട്, സിനിമയുടെ പരാജയവും വിജയവും അതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.