ഞങ്ങൾക്ക് ഇതിൽ പങ്കില്ല;  ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സിനിമാക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു വിഭാഗം

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സിനിമാക്കാരെ മാറ്റണമെന്ന് ആവശ്യവുമായി സമാന്തര സിനിമ കൂട്ടായ്മ രംഗത്ത് വന്നുവെന്ന് വാർത്തയുണ്ടായിരുന്നും

പ്രിയനന്ദനനും സലിം അഹമ്മദും മനോജ് കാനയും ഡോ.ബിജുവും അടക്കമുള്ള കൂട്ടായ്മയാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന കമ്മിറ്റിക്കും കത്ത് നല്‍കിയതെന്നായിരുന്നു റിപ്പോർട്ട് ഇപ്പോഴിതാ വാർത്ത തളളി രംഗത്ത് വന്നിരിക്കുകയാണ്  പ്രിയനന്ദനൻ. ഇർഷാദ്,ഷരീഫ് ഈസ,സന്തോഷ് കീഴാറ്റൂർ എന്നിവരും ഇതിൽ പങ്കില്ലെന്ന് അറിയിച്ച് എത്തിയിട്ടുണ്ട്.

ഞങ്ങൾക്കിതിൽ പങ്കില്ല.

എൻ്റേയും കുറേപ്പേരുടേയും പേരിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കാണുന്നു. അതിൻ്റെ സ്‌ക്രീൻ ഷോട്ട് താഴെക്കൊടുക്കുന്നു. ഇത്തരം ഒരു പ്രസ്താവനയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. ഇത്തരം സമ്മർദ്ദ പ്രവർത്തനങ്ങളോട് ഞങ്ങൾക്ക് താത്പര്യവും ഇല്ല.

എന്ന്

പ്രിയനന്ദനൻ
ഇർഷാദ്
ഷരീഫ് ഈസ
സന്തോഷ് കീഴാറ്റൂർ .