മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രമാണ് ‘കീര്‍ത്തിചക്ര’. സിനിമയുടെ സീക്വല്‍ ആയാണ് 2008ല്‍ ‘കുരുക്ഷേത്ര’ എത്തിയത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യന്‍ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം പറഞ്ഞത്. കേണല്‍ മഹാദേവന്‍ എന്ന പട്ടാളക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഉണ്ടായ അപകടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിര്‍മ്മാാതാവ് സന്തോഷ് ദാമോദരന്‍ ഇപ്പോള്‍. മേജര്‍ രവിയുമായുള്ള സൗഹൃദത്തിന്റെ പുറത്ത് സംഭവിച്ച സിനിമയാണത്. ആദ്യം കാര്‍ഗിലില്‍ പോയി ലൊക്കേഷന്‍ കണ്ടു. അതിന് ശേഷം സ്‌ക്രിപ്റ്റ് എഴുതാന്‍ ആരംഭിച്ചു.
സിനിമയില്‍ ഉപയോഗിച്ച തോക്കുകളും മിസൈലുകളും ഒക്കെ ഒറിജിനല്‍ ആയിരുന്നു. ഒരുപാട് റിസ്‌ക് ഉണ്ടായിരുന്നു. ബോര്‍ഡറിന് സമീപം ആയിരുന്നു ഷൂട്ട്. അവിടെ എപ്പോഴും ഫയറിങ് ഉള്ളതായിരുന്നു. വെടിയൊച്ചകള്‍ ഒക്കെ കേള്‍ക്കാന്‍ കഴിയും. അതിനിടയില്‍ ആണ് നമ്മുടെ ഷൂട്ട്.
നമ്മള്‍ സിനിമയ്ക്കായി വെടി വയ്ക്കുന്നത് ഒറിജിനല്‍ ആണെന്ന് കരുതി അവര്‍ എങ്ങാനും വെടിവെച്ചാല്‍ തീര്‍ന്നേനെ. നമ്മള്‍ ഇന്ത്യയില്‍ പെര്‍മിഷന്‍ എടുത്തിട്ടുണ്ടെങ്കിലും അവര്‍ അറിയണം എന്ന് ഇല്ലാലോ. ഒരു ഗണ്‍ഫയറില്‍ ഫയര്‍ തിരിച്ചുവന്ന് അടിക്കുകയൊക്കെ ചെയ്തിരുന്നു. മുഴുവന്‍ ക്രൂവും തീരേണ്ടതായിരുന്നു.
മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു അവിടെ. എന്തോ മിസ്റ്റേക്ക് വന്നിട്ട് ഒരു തീഗോളം പോലെ തിരിച്ചു വരുകയായിരുന്നു. ഒറിജിനല്‍ മിലിട്ടറിക്കാരെയാണ് പകുതിയും ഉപയോഗിച്ചത്. അവരാണ് അതൊക്കെ പ്രവര്‍ത്തിപ്പിച്ചത്. 14 ദിവസത്തോളം ആയിരുന്നു ഷൂട്ട്. മുഴുവന്‍ ക്രൂവിനെയും വാഹനങ്ങളും എല്ലാം ഇവിടെ നിന്ന് കൊണ്ടുപോയതാണ്.
Read more
രാവിലെ വിവരം വരും, ഇങ്ങനെ ഒരിടത്ത് അറ്റാക്ക് ഉണ്ടായിട്ടുണ്ട്. ഇത്രപേര്‍ മരിച്ചു. ആ ഭാഗം സൂക്ഷിക്കണം എന്നൊക്കെ. അത് മേജര്‍ രവിക്ക് ആണ് വരുക. സെറ്റില്‍ ഉള്ളവരെ അറിയിക്കാറില്ല. അത്ര പ്രധാനപ്പെട്ടത് ആണെങ്കില്‍ മോഹന്‍ലാലിനോട് പറയും എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.