'ഇവനെയൊന്നും ഒപ്പം കൂട്ടരുത്'; ആരാധകരെക്കുറിച്ച് രജനികാന്ത് പറഞ്ഞത് വെളിപ്പെടുത്തി പി. വാസു

തമിഴകത്ത് പകരം വയ്ക്കാനില്ലാത്ത നടനാണ് രജനികാന്ത്. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ ആരാധകവൃന്ദവും ഏറെ ശക്തമാണ്. ഇപ്പോഴിതാ ആരാധകരെ കുറിച്ച് രജനി തനിക്ക് തന്നെ മുന്നറിയിപ്പിനെ കുറിച്ച് വെളിപ്പെടുത്തിരിയിരിക്കുകയാണ് സംവിധായകന്‍ പി. വാസു. ആരാധകരെ കൃത്യമായി മനസിലാക്കാനുള്ള കഴിവ് രജിനിക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

‘ഇവനെയൊന്നും ഒപ്പം കൂട്ടരുതെന്ന് രജിനി സര്‍ ചില ഫാന്‍സിനെക്കുറിച്ച് എന്നോട് പറഞ്ഞു. എന്താണ് സര്‍, ഫാന്‍സല്ലേ എന്ന് ഞാന്‍ ഞെട്ടലോടെ ചോദിച്ചു. ആരാധകരില്‍ നല്ലവരുണ്ട്. എന്നെ വെച്ച് സമ്പാദിക്കുന്നവരും ഉണ്ട്. എന്നെ വെച്ച് സമ്പാദിക്കുന്നവരുടെ അടയാളം മനസ്സിലാക്കാന്‍ പറ്റുമെന്ന് രജിനി സര്‍ മറുപടി നല്‍കി’ പി. വാസു പറഞ്ഞു.

ജയിലറാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ രജനി ചിത്രം. ആഗസ്റ്റ്10 ന് തിയേറ്ററുകളില്‍ എത്തിയ ജയിലര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 250 കോടി ബജറ്റില്‍ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം കോളിവുഡില്‍ മറ്റൊരു ചരിത്രമായി മാറുകയാണ്. 18 ദിവസം പിന്നിടുമ്പോള്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ജയിലര്‍ മാറിയിരിക്കുകയാണ്.

Read more

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത 2.0യാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ(665 കോടി) തമിഴ് ചിത്രം. പൊന്നിയിന്‍ സെല്‍വനാണ് മൂന്നാം സ്ഥാനത്ത്. വരും ദിവസങ്ങളില്‍ ജയിലര്‍ 2.0 യെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.