ബിഗ് ബോസ് താന്‍ വിചാരിച്ചത് പോലെയുള്ള ഒരു ഗെയിം ആയിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി. താന്‍ പൊതുവില്‍ അത്ര ഒച്ചയും ബഹളവും ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല. വീട്ടില്‍ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ കേള്‍ക്കുമല്ലോ എന്ന് കരുതി പല വഴക്കുകളും നമ്മള്‍ ഒഴിവാക്കുകയോ ഒച്ച ഉയര്‍ത്താതിരിക്കുകയോ ചെയ്യും. എന്നാല്‍ അവിടെ ചെന്നപ്പോള്‍ കാണുന്നത് എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്.
അപ്പൊത്തന്നെ തനിക്ക് പേടിയായെന്നും അവര്‍ പറയുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഏത് രീതിയിലാകും എഡിറ്റ് ചെയ്ത് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തിക്കുക എന്നറിയില്ല. പൊതുസമൂഹത്തിലും സമൂഹമാധ്യമത്തിലും എനിക്കെതിരെ വലിയ ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു
ബിഗ് ബോസില്‍ നമുക്ക് ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും സാധിക്കില്ല. കാരണം എല്ലായിടത്തും ക്യാമറയായിരുന്നല്ലോ. അവിടെയാകെയുള്ളത് ടാസ്‌ക്കുകളാണ്. അതാണ് ഒരു എന്റെര്‍ടെയിന്‍മെന്റ്. നമ്മള്‍ ഈ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളുകളായതുകൊണ്ട് അത് ചെയ്യാതിരിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നും.
Read more
ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും, ഭാഗ്യലക്ഷ്മി എന്ന് പറഞ്ഞ്. അവിടെ നമ്മള്‍ അധ്വാനിച്ചാല്‍ മാത്രമേ ഭക്ഷണം പോലും കിട്ടൂ. എല്ലാദിവസവും രാവിലെ എണീക്കുമ്പോള്‍ എന്റെ ചിന്ത ഇവിടെ എന്താണ് സംഭവിക്കുക എന്നാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.