എല്ലാവരുടെയും ഫോണില്‍ നമ്മള്‍ വരും, സംസാരവിഷയമാകും.. ഗോസിപ്പുകളും ട്രോളുകളും ബൂസ്റ്റ് നല്‍കുന്നു: സ്വാസികയും രചനയും

സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ട്രോള്‍ ചെയ്യാപ്പെടാറുള്ള താരങ്ങളില്‍ ഒരാളാണ് രചന നാരായണന്‍കുട്ടി. എക്‌സ്പ്രഷന്റെ പേരില്‍ മറ്റും രചന വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ ആണ് രചനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ താരത്തിന്റെ പ്രകടനം ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.

ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രചന ഇപ്പോള്‍. ”ട്രോളുകള്‍ എന്റെ സ്വന്തമാണ്. ഞാന്‍ ഇപ്പോള്‍ വളരെ ആസ്വദിക്കുന്ന കാര്യങ്ങളാണ് ട്രോളുകളും ഗോസിപ്പുകളും” എന്നാണ് രചന പറയുന്നത്. സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പറ്റ് എന്ന ഷോയിലാണ് താരം സംസാരിച്ചത്.

ട്രോളുകളും ഗോസിപ്പുകളും തനിക്കും ബൂസ്റ്റ് നല്‍കുന്നുണ്ടെന്ന് സ്വാസികയും പറയുന്നുണ്ട്. ”എന്നെ കുറിച്ചുള്ള ട്രോളുകളും ഗോസിപ്പുകളും എല്ലാം ശരിക്കും പറഞ്ഞാല്‍ എനിക്ക് നല്ല ബൂസ്റ്റ് നല്‍കുകയാണ് ചെയ്യുന്നത്. നമ്മളെ കുറിച്ച് ഒരു ട്രോള്‍ വരുമ്പോള്‍ എല്ലാവരുടെയും ഫോണില്‍ നമ്മള്‍ വരുന്നു.”

”നമ്മള്‍ എല്ലാവര്‍ക്കും ഇടയില്‍ ഒരു സംസാര വിഷയം ആകുന്നു. അങ്ങനെയാകുമ്പോള്‍ നമ്മുടെ പേരിന് കൂടുതല്‍ ശക്തി കിട്ടുകയല്ലേ ചെയ്യുന്നത്. അതുകൊണ്ടാണ് എന്നെ കുറിച്ചുള്ള ട്രോളുകളും ഗോസ്സിപ്പുകളും എനിക്ക് ഇഷ്ടമാണെന്ന് ഞാന്‍ പറയുന്നത്” എന്നാണ് സ്വാസിക പറയുന്നത്.

Read more

അതേസമയം, സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചതുരത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. അതുപോലെ താരത്തിന്റെ അഭിമുഖങ്ങളും വൈറലായിരുന്നു. ഇത് ട്രോളുകളിലും നിറഞ്ഞിരുന്നു.