തെന്നിന്ത്യൻ സിനിമയിൽ ഹൊറർ സിനിമകൾ കൊണ്ട് ശ്രദ്ധേയനായ താരമാണ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറൻസ്. ‘കാഞ്ചന’ എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കാൻ രാഘവ ലോറൻസിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രേതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറയുകയാണ് രാഘവ ലോറൻസ്. “പ്രേതത്തെയൊക്കെ എനിക്ക് ചെറുപ്പത്തിൽ പേടിയായിരുന്നു. അതിന് ശേഷം ഇപ്പോൾ അങ്ങനെയല്ല. എപ്പോഴും നമ്മൾ സ്ക്രിപ്റ്റിനെ പറ്റിയൊക്കെ ചർച്ച ചെയ്യുമല്ലോ. പിന്നെ സ്ക്രിപ്റ്റ് ചർച്ച ചെയ്ത് കഴിഞ്ഞാൽ സിനിമ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷൻ തിരഞ്ഞ് പോകും. ലൊക്കേഷൻ കണ്ട് പിടിച്ചാലും അവിടെ അവസാനിക്കില്ല. പ്രേത സിനിമയെ പറ്റി തന്നെയാകും മുഴുവൻ സമയവും ചർച്ച ചെയ്യുന്നത്.
വീട്ടിൽ പോയാൽ അമ്മ ഒരു പ്രേത കഥ പറയാൻ തുടങ്ങും. പിന്നാലെ മാമനും പാട്ടിയും പറയും. വേണമെങ്കിൽ അടുത്ത വീട്ടിലുള്ള ആൾ വന്ന് കേട്ടാൽ അവരും ഒരു പ്രേത കഥ പറയും. ഇതെല്ലാം കേട്ട് രാത്രി ഉറങ്ങുമ്പോൾ മാത്രം ചെറിയ അസ്വസ്ഥത തോന്നും. അല്ലാതെ നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെ സിനിമയിലെ പോലെ പേടിച്ച് അമ്മയുടെ ഇടുപ്പിൽ കയറിയിരിക്കാറില്ല” ജിഗർതാണ്ട ഡബിൾ എക്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടിയ്ക്കിടെയാണ് രാഘവ ലോറൻസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Read more
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജിഗർതാണ്ട ഡബിൾ എക്സ്’ ആണ് രാഘവ ലോറൻസിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.