അവതാരകരുടെ 'നച്ചാപ്പിക്ക' വേതനം വിപ്ലവകരമായി കൂട്ടിയ ഞങ്ങളുടെ ട്രേഡ് യൂണിയന്‍ നേതാവ്..; രഞ്ജിനിയെ കുറിച്ച് രാജ് കലേഷ്

മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട അവതാരക രഞ്ജിനി ഹരിദാസ് ആണ്. സ്റ്റാര്‍ സിംഗര്‍ ഷോ മുതലാണ് രഞ്ജിനി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. എത്ര വലിയ ആള്‍ക്കൂട്ടത്തെയും കൈകാര്യം ചെയ്ത് പരിപാടി മുന്നോട്ട് കൊണ്ടുപോകാന്‍ രഞ്ജിനിക്ക് സാധിക്കും. രഞ്ജിനിയെ കുറിച്ച് അവതാരകനായ രാജ് കലേഷ് പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

”അവതാരകരുടെ ‘നച്ചാപ്പിക്ക’വേതനം വിപ്ലവകരമായി കുട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അണ്‍സങ്ങ് ട്രേഡ് യൂണിയന്‍ നേതാവ്!” എന്നാണ് രഞ്ജിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് രാജ് കലേഷ് പറയുന്നത്. രഞ്ജിനിയെ പുകഴ്ത്തി കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, താന്‍ പ്രണയത്തിലാണെന്ന് രഞ്ജിനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നാല്‍പ്പത്തിരണ്ടുകാരിയായ താരം കൊവിഡ് സമയത്താണ് ശരത്തുമായി പ്രണയത്തിലാകുന്നത്. ഇടയ്ക്കിടെ ശരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ രഞ്ജിനി പങ്കിടാറുണ്ട്. താനും ശരത്തും ഒരേ പോലെയുള്ള വ്യക്തികളാണെന്നും രഞ്ജിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.