കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ബഹുമതിയാണ് കേരള പുരസ്‌ക്കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്‌ക്കാരം പ്രൊഫ എംകെ സാനുവിന് സമ്മാനിച്ചു.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്. എംകെ സാനുവിന് വേണ്ടി ചെറുമകന്‍ അനീത് കൃഷ്ണനാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. കേരള പ്രഭ പുരസ്‌ക്കാരം കര്‍ഷകയായ ഭുവനേശ്വരി ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്‌ക്കാരം കലാമണ്ഡലം വിമലാ മേനോന്‍ ഏറ്റുവാങ്ങി.

കേരള ശ്രീ പുരസ്‌ക്കാരങ്ങള്‍ ഡോ.ടി.കെ.ജയകുമാര്‍, നാരായണ ഭട്ടതിരി, സഞ്ജു സാംസണ്‍, ഷൈജ ബേബി, വി.കെ.മാത്യൂസ് എന്നിവര്‍ക്ക് സമ്മാനിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.