ബാഹുബലി വെച്ച് കോടികള്‍ ഉണ്ടാക്കിയില്ലേ, എന്നിട്ട് എനിക്കെന്താണ് തന്നത്, ഇനി ഒരു ബ്ലൂടൂത്ത് സ്പീക്കറും ഫോണും പോര; കരണ്‍ ജോഹറിനോട് രാജമൗലി

ആര്‍ആര്‍ആറിലെ നാട്ടുഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷ പരിപാടിയില്‍ വെച്ച് കരണ്‍ ജോഹറും രാജമൗലിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാഹുബലിയുടെ ഹിന്ദി റൈറ്റ്‌സ് തനിക്ക് തന്നിരുന്നല്ലോ അതുപോലെ എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ കാര്യത്തില്‍ ചെയ്തില്ല. എന്ന കരണിന്റെ ചോദ്യത്തിനാണ് രാജമൗലിയുടെ മറുപടി.

‘ഞാന്‍ നിങ്ങള്‍ക്ക് ബാഹുബലിയുടെ ഹിന്ദി റൈറ്റ്‌സ് തന്നു. നിങ്ങള്‍ അത് വെച്ച് കോടികള്‍ ഉണ്ടാക്കി. ഒരു നിര്‍മ്മാതാവ് ഇത്രയും പണം ഉണ്ടാക്കുമ്പോള്‍, സാധാരണയായി ഒരു സംവിധായകന്‍ എന്ന നിലയില്‍, ഞാന്‍ കുറച്ച് സമ്മാനങ്ങള്‍ പ്രതീക്ഷിച്ചു സര്‍.

പക്ഷേ എനിക്ക് എന്ത് തന്നു? താങ്കളുടെ ടോക്ക് ഷോയ്ക്ക് വിളിച്ചിരുന്നു. നിങ്ങള്‍ എനിക്ക് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറും തന്നു, ഇപ്പോള്‍ നിങ്ങള്‍ക്ക് RRR ഹിന്ദിയുടെ അവകാശം വേണം.

ജയന്തിലാല്‍ സാറിനെ നോക്കൂ, ആര്‍ആര്‍ആര്‍ വിജയിച്ചതിന് ശേഷം ബാന്ദ്രയില്‍ കടലിനഭിമുഖമായ ഒരു ഫ്‌ലാറ്റ് അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതും നിങ്ങളുടെ വീടിന്റെ തൊട്ടടുത്ത് തന്നെ.’ അദ്ദേഹം തുടര്‍ന്നു,

Read more

”ജൂബിലി ഹില്‍സിലെ 1 ഏക്കര്‍ പ്ലോട്ട് എന്റെ നിര്‍മ്മാതാവ് ഡി.വി.വി. ദനയ്യ എനിക്ക് വാഗ്ദാനം ചെയ്തതെന്തെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും,” രാജമൗലി കൂട്ടിച്ചേര്‍ത്തു. കരണ്‍ ജോഹറിന് രാജമൗലി നല്‍കിയ ഈ മറുപടിയെ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്.