മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പരിചിതനാണ് നടന്‍ രാജേഷ് ഹെബ്ബാര്‍. ഇപ്പോഴിതാ തന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന ട്രോളുകളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. മുന്‍പ് വൈറലായ തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളെ കുറിച്ചും അത് വായിച്ച് ചിരിച്ച സാജന്‍ സൂര്യയെ പറ്റിയുമൈാക്കെ സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ രാജേഷ് സൂചിപ്പിച്ചു
ട്രോള്‍ ചെയ്യുക എന്നതില്‍ ഒരു തമാശയും ക്രിയേറ്റീവിറ്റിയും ഒക്കെ ഉണ്ട്. എന്നാല്‍ ആ ട്രോളുകള്‍ കണ്ടിട്ട് വേദനിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നവരാണ് സാഡിസ്റ്റുകള്‍. തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകള്‍ കണ്ട് നടന്‍ സാജന്‍ സൂര്യ പൊട്ടി ചിരിച്ചത് താന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ’ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയിലാണ് കമന്റ് എഴുതുന്നത്. ഞങ്ങളോട് സദാചാരം പറഞ്ഞിട്ട് കോടാനുകോടി ആളുകള്‍ വായിക്കുന്നിടത്ത് അസഭ്യ കമന്റാണ് എഴുതി വെച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അല്ല, അത് അവര്‍ക്കാണ് കൊള്ളുന്നത്.
Read more
ആ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളില്‍ 99 ശതമാനവും പോസിറ്റീവ് ആയിരുന്നു. അഞ്ച് ലക്ഷം കാഴ്ചകാരും 400 കമന്റുകളും 80 നെഗറ്റീവ് കമന്റുകളുമാണ് ഉള്ളത്. ഇപ്പോള്‍ അത് നോക്കാതെ ആയി. കാരണം അതിലൊരു കാര്യവുമില്ല. അവര്‍ ഒരു പണിയും ഇല്ലാത്തവരാണ്. നാളെ ഒരു സിനിമ ചെയ്യാനോ പാട്ട് എഴുതാനോ എന്നും പോകുന്നവരല്ല. അവര്‍ക്ക് ആകെ കിട്ടുന്ന സുഖം ഇത് മാത്രമാണ്. അതവര് ചെയ്തോട്ടെ. അതിലൂടെ അവരുടെ ജീവിതം തീര്‍ന്നുവെന്നും രാജേഷ് പറയുന്നു.