ഷെര്‍വാണിയിട്ട് ആശുപത്രിയില്‍ പോയ നല്ലവനായ ഉണ്ണിയെ പോലെ ആര്യ മരണവീട്ടില്‍ പോയി: രമേഷ് പിഷാരടി

രമേഷ് പിഷാരടി ഹിറ്റാക്കി മാറ്റിയ കഥാപാത്രമാണ് അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി. ഇന്ന് സോഷ്യല്‍ മീഡിയ മീമുകളിലെ താരമാണ് ഉണ്ണി. ഇപ്പോഴിതാ നല്ലവനായ ഉണ്ണി എന്ന കഥാപാത്രം വന്നതിന് പിന്നിലെ കഥ തുറന്നു പറയുകയാണ് രമേഷ് പിഷാരടി. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറന്നത്.

”എനിക്ക് തോന്നുന്ന ഒരു കാര്യം, ഉറപ്പില്ല. ഫേമസ് ആയ ഒരാള്‍ ഒരിക്കല്‍ മരിച്ചുപോയി. ഞങ്ങള്‍ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങിലായിരുന്നു. അവിടെ നിന്ന് ബ്രേക്കില്‍ മരിച്ച വീട് വരെ പോയി വരാം, എന്ന് വിചാരിച്ച് ഞങ്ങള്‍ പോയി. അപ്പൊ ആര്യ ഒരു ഡ്രസ് ഇട്ടോണ്ട് വന്നു. ഒരിക്കലും മരിച്ച വീട്ടില്‍ ഇടാന്‍ പാടില്ലാത്ത ഒരു ഡ്രസ്. അവള്‍ക്ക് ഇതറിയില്ല.

Read more

ലൊക്കേഷനില്‍ നിന്ന് വന്നതാണ്, വേറെ ഡ്രസ് ഒന്നുമില്ല. പക്ഷെ, മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയില്‍ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തില്‍ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ലുക്ക് പാസ് ചെയ്യുന്നത് ഞാന്‍ കണ്ടു” എന്നാണ് പിഷാരടി പറയുന്നത്.