സിനിമ താരങ്ങളുടെ സ്വകാര്യത എന്ന് പറയുന്നത് പലപ്പോഴും അവർക്ക് ലഭിക്കാത്ത ഒന്നാണ്. സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങൾ ആഘോഷമാക്കുകയും മറ്റും ചെയ്യുന്നത് കൊണ്ട് തന്നെ താരങ്ങളുടെയും കുടുംബത്തിലുള്ളവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആവാറുണ്ട്. എന്നാൽ മീഡിയക്ക് മുന്നിൽ വരാത്ത പല താരങ്ങളും ഉണ്ട്.
ഇപ്പോഴിതാ തന്റെ മകളുടെ സ്വകാര്യതയെ പറ്റിയും ചിത്രങ്ങൾ പുറത്തുവിടാത്തതിനെ പറ്റിയും സംസാരിക്കുകയാണ് ബോളിവുഡ് താരം റാണി മുഖർജി.ആദിറ എന്നാണ് ആദിത്യ ചോപ്രയുടെയും റാണി മുഖർജിയുടെയും മകളുടെ പേര്.
“ഞാൻ മാധ്യമപ്രവർത്തകരോട് എപ്പോഴും പറയാറുണ്ട് കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന്. അപ്പോഴൊക്കെ അവരെന്റെ കണ്ണിലേക്ക് നോക്കും, അപ്പോൾ തന്നെ അവർക്ക് ഭയമാവും ഫോട്ടോയെടുക്കാൻ. അത് എന്റെയും ആദിത്യ ചോപ്രയുടെയും ഒരുമിച്ചുള്ള തീരുമാനമായിരുന്നു. അതിന് പിന്നിൽ കാരണമുണ്ട്. പ്രത്യേക പ്രിവിലേജ് ഉണ്ടെന്ന് തോന്നി വളർന്നുവരാൻ സാഹചര്യമൊരുക്കാതെയിരിക്കുക എന്നത് തന്നെയാണ് ആ തീരുമാനത്തിന് പിന്നിലുള്ളത്. സ്കൂളിലും മറ്റും ബാക്കി കുട്ടികളെ പോലെ തന്നെയാണ് താനും എന്ന് അവൾക്ക് ബോധ്യമാവണം. അതുകൊണ്ടാണ് മുഖ്യധാരയിൽ നിന്നും മകളെ എപ്പോഴും മാറ്റിനിർത്തുന്നത് ” കോഫീ വിത്ത് കരൺ എന്ന പരിപാടിക്കിടെ കരൺ ജോഹർ മകളെ കുറിച്ച് ചോദിച്ചപ്പോഴാണ് റാണി മുഖർജി ഇങ്ങനെ പറഞ്ഞത്.
Read more
ആഷിമ ചിബ്ബർ സംവിധാനം ചെയ്യുന്ന മിസിസ് ‘ചാറ്റർജി vs നോർവേ’ എന്ന ചിത്രമാണ് റാണി മുഖർജിയുടേതായി ഇനി റിലീസ് ചെയിനുള്ള ചിത്രം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.