തൊടുമ്പോള്‍ പോലും എന്നോട് ചോദിച്ചിട്ടാണ് അവന്‍ തൊട്ടത്, ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നവരെ മോശക്കാരായി കാണുന്ന പ്രവണത മാറണം: സാധിക വേണുഗോപാല്‍

നടിയും മോഡലുമായ സാധിക വേണുഗോപാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും മറ്റും ശക്തമായ ഭാഷയിലൂടെ മറുപടി നല്‍കിയും ശ്രദ്ധ നേടിയിട്ടുള്ള താരമാണ്. ഇപ്പോഴിതാ പുതിയ സിനിമയായ ‘ബാച്ചിലേഴ്‌സി’ന്റെ പ്രചരാണര്‍ത്ഥം സമയം മലയാളവുമായുള്ള അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇ്‌പ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഞാന്‍ ‘ബ്രാ’ എന്ന ഷോര്‍ട്ട് ഫിലം ചെയ്തപ്പോള്‍ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. ഇന്‍്‌റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ അവന്‍ കംഫര്‍ട്ട് ആയിരുന്നില്ല. അവന് ടെന്‍ഷന്‍ ഉണ്ടായിരുന്നു, തൊടുമ്പോള്‍ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ ഏറ്റം കംഫര്‍ട്ടാക്കിയാണ് അഭിനയം.

പലപ്പോഴും അവര്‍ പറഞ്ഞ റിയാക്ഷനേ കാണിക്കാന്‍ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആര്‍ടിസ്റ്റ്. ഓഡിയന്‍സിന് ജെന്യുവിന്‍ ആയിട്ട് തോന്നണം. എന്റെ സിനിമകളൊക്കെ കണ്ട് എന്നെ കൈന്‍ഡ് ഓഫ് പ്രൊസ്റ്റിറ്റിയൂട്ട് എന്ന രിതീയില്‍ വിളിക്കുന്നവരുണ്ട്. അതിനര്‍ഥം ചെയ്ത കാരക്ടറുമായി അവര്‍ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിന്റെ ഗുണമാണ്.

Read more

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കവുരെ മോശം ആര്‍ടിസ്റ്റുകളായി കാണുന്ന പ്രവണത മാറേണ്ടതുണ്ട്. കാണുന്നവരുടെ ചിന്താഗതിക്കാണ് കുഴപ്പം. സിനിമയില്‍ പലരും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളവരാണ്. നോ പറയേണ്ട സമയങ്ങളുമുണ്ടാകാറുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.