മലയാളം സംസാരിക്കാന്‍ പേടിയാണ്, ആളുകളെ വേദനിപ്പിക്കുമോ എന്ന ഭയമാണ്: സായ് പല്ലവി

മലയാളത്തില്‍ സംസാരിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി സായ് പല്ലവി. ‘അമരന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സായ് സംസാരിച്ചത്. ലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണം എന്നാണ് സായ് പല്ലവി പറയുന്നത്.

മലയാളത്തില്‍ സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു. പെര്‍ഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും തോന്നിയിരുന്നു. തെറ്റ് പറഞ്ഞാല്‍ മലയാളികള്‍ക്ക് വിഷമമാവുമോ എന്ന ഭയമായിരുന്നു എനിക്ക്. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട് എന്നാണ് സായ് പല്ലവി പറയുന്നത്.

അതേസമയം, ഒക്ടോബര്‍ 31ന് ആണ് അമരന്‍ റിലീസ് ചെയ്യുന്നത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവ കാര്‍ത്തികേയന്‍ ആണ് നായകന്‍. ചിത്രത്തില്‍ തന്റെ കഥാപാത്രം നന്നായി തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടിയുടേതാണ് എന്നും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 30 ദിവസം എടുത്തെന്നും സായ് പറയുന്നുണ്ട്.

കമല്‍ ഹാസന്റെ രാജ് കമല്‍ ബാനറാണ് സിനിമയുടെ നിര്‍മ്മാണം. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

Read more