ഞാനും ബോസും അവിവാഹിതരാണ്: ആത്മബന്ധത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍

ബിഗ് ബോസ് 15ാം സീസണും അവതരിപ്പിക്കുന്നത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ്. ഇപ്പോഴിത താനും ബിഗ് ബോസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സല്‍മാന്‍. ജീവിതത്തില്‍ ഇത്രയും കാലം നീണ്ടു നിന്ന ഒരെയൊരു ബന്ധം ബിഗ് ബോസിനോട് മാത്രമാണെന്നാണ് നടന്‍ പറയുന്നത്. ഷോയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ മറുപടി. കൂടാതെ താനും ബിഗ് ബോസുമായുള്ള സാമ്യതയെ കുറിച്ചും നടന്‍ പ്രസ്മീറ്റില്‍ പറഞ്ഞു. ” ഞാനും ബിഗ് ബോസും അവിവാഹിതരാണ്. അതുകൊണ്ട് തന്നെ യാതൊരു ഭയവുമില്ലാതെ നമുക്ക് തന്നെ സ്വയം ബോസ് ആകാമെന്നാണ് നടന്‍ മറുപടി നല്‍കിയത്.

ബിഗ് ബോസ് ഷോയിലെ സല്‍മാന്റെ പ്രതിഫലതുക വര്‍ധിപ്പിച്ചതായ വാര്‍ത്ത കള്‍ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചും പ്രസ്മീറ്റില്‍ നടനോട് ചോദിച്ചിരുന്നു . തമാശയിലാണ് നടന്‍ ചോദ്യത്തിന് ഉത്തരം നല്‍കിയത്. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 350 കോടി രൂപയാണ് സല്‍മാന്റെ പ്രതിഫലം. 14 ആഴ്ചയാകും ഷോ നടക്കുക. .

Read more

ബിഗ് ബോസ് ഷോയിലൂടെ തന്റെ ക്ഷമ വര്‍ധിച്ചിട്ടുണ്ടെന്നും സാല്‍ മാന്‍ പറയുന്നുണ്ട്. ഓരോ തവണയും തന്റെ ശാന്തത നഷ്ടപ്പെടുമ്പോള്‍ അത് പാടില്ലെന്ന് തന്റെ മനസ്സില്‍ തോന്നു. തുടര്‍ന്ന് ഞാന്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. നടന്‍ പറയുന്നു.