ഒമ്പതെന്നും ശിഖണ്ഡിയെന്നും ചാന്തുപൊട്ടെന്നും വിളിച്ചു പരിഹസിക്കുന്ന പകല്‍മാന്യന്മാര്‍ ഇതൊന്ന് കാണുക; സീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

ആണായി ജനിച്ച് പെണ്ണായി മാറിയ സീമ ഇന്ന് സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ ശസ്ത്രക്രിയകളെക്കുറിച്ചും വര്‍ഷ പൂജയെക്കുറിച്ചുമെല്ലാം സീമ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സീമ പങ്കു വെച്ചൊരു പോസ്റ്റാണ് വൈറല്‍ ആകുന്നത് . പോസ്ടിനോപ്പം ഒരു ചിത്രവും തരാം പങ്കുവെച്ചിട്ടുണ്ട്.സീമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇപ്പോഴും നേരം വെളുക്കാത്ത… പെണ്ണന്‍ എന്നും ഒന്‍പതെന്നും ശിഖണ്ഡിയെന്നും ചാന്തുപൊട്ടെന്നും വിളിച്ചു പരിഹസിക്കുന്ന പകല്‍ മാന്യന്മാര്‍ ഇതൊന്ന് കാണുക… പഴയ ആളുകള്‍കളാണ് ഇതെല്ലാം അംഗീകരിക്കാനും സപ്പോര്‍ട്ട് ചെയ്യാനും മനസ്സില്ലാത്തവര്‍ എന്ന് ധരിക്കുന്നവരുണ്ട്..

Read more

കാലം അത് അല്ല…ഏത് കാലത്തിലായാലും മനുഷ്യനെ മനുഷ്യന്‍ ആയിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ ഞങ്ങളെപോലെ ഉള്ളവരെ അധിക്ഷേപിക്കാനും അപമാനിക്കാനും പറ്റൂ എന്ന് മനസിലായി…
ഒരു മനുഷ്യന്‍ ആവാന്‍ പഴയതോ പുതിയതോ എന്നൊന്നില്ല
ഒന്ന് തട്ടി വീണാല്‍ അവസാനിക്കാവുന്ന ഈ കുഞ്ഞ് ജീവിതത്തില്‍ സഹജീവികള്‍ എന്താണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത മറ്റു….