സണ്ണി ലിയോണിനെ ആരാധിക്കുന്നവര്‍ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ല: ശീതള്‍ ശ്യാം

പോണ്‍ താരമായിരുന്ന സണ്ണി ലിയോണിനെ പോലുള്ളവരെ ആരാധിക്കുന്നവര്‍ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ലെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം. സ്ത്രീ എന്നതിന് ലെസ്ബിയന്‍ വുമണ്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ് വുമണ്‍, ട്രാന്‍സ് സെക്ഷ്വല്‍ വുമണ്‍ തുടങ്ങി പല സ്വത്വങ്ങളുണ്ട്.

എന്നാല്‍ ലിംഗാടിസ്ഥാനത്തില്‍ മാത്രമാണ് സ്ത്രീയെ അംഗീകരിക്കുന്നത്. ലൈംഗിക തൊഴിലിനെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ തന്നെയാണ് ഇത്തരക്കാരെ തേടിയെത്തുന്നതെന്നും കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ശീതള്‍ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡറുകളെ ജോലിക്ക് കൊള്ളില്ലെന്ന ചിന്ത ഇപ്പോഴും സമൂഹത്തിനുണ്ട്. സ്ത്രീകളുടെ മാത്രം ചലച്ചിത്രോത്സവം നടത്തേണ്ടി വരുന്നത് സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നതിനാലാണ്.

Read more

അങ്ങനെയെങ്കിലും സ്ത്രീകളുടെ സ്ഥാനം കലയില്‍ കൊണ്ടുവരേണ്ടതുണ്ട്. പുരുഷന്‍മാര്‍ക്ക് ചാര്‍ത്തിനല്‍കുന്ന പദവികള്‍ മാറണം. കുട്ടികളെ ശരീരത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും സ്‌കൂള്‍തലം തൊട്ടേ പഠിപ്പിക്കണം. എണ്‍പതുകളില്‍ ഫെമിനിസമായിരുന്നെങ്കില്‍ ഇപ്പോള്‍ ജെന്‍ഡര്‍ ഇക്വാളിറ്റിയാണ് വിഷയം. ശീതള്‍ പറഞ്ഞു.