മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ധാരാളം ഹിറ്റ് കോമഡി സിനിമകളുടെ ശില്‍പ്പിയാണ് ഷാഫി. സിനിമകള്‍ ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ട്രോളുകളിലെ കഥാപാത്രങ്ങളായും ചാറ്റ് സ്റ്റിക്കറുകളായും ഇവര്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോഴിതാ വ്യത്യസ്ത ജോണറുകളില്‍പ്പെട്ട സിനിമകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തിയേറ്ററുകളില്‍ ആളെ കയറ്റുന്ന കോമഡി മാസ് സിനിമകളാണ് സിനിമവ്യവസായത്തെ താങ്ങി നിര്‍ത്തുന്നതെന്നും അവ അനിവാര്യമാണെന്നും ഷാഫി പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍
Read more
വാര്‍ ഫിലിം, സെന്റിമെന്റല്‍ ഫിലിം ഒഴികെ എല്ലാ സിനിമയും ഞാന്‍ കാണാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ. വിമര്‍ശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ കാണുന്നു. റിയലസ്റ്റിക് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ ചെയ്യും. മലയാളസിനിമയില്‍ കലാമൂല്യമുളള ചിത്രങ്ങള്‍ ചെയ്യുന്ന ഒരുപാട് സംവിധായകരുണ്ട്. എന്നാല്‍ തിയറ്ററില്‍ ആളുകളെ കേറ്റുന്ന മാസ്സ്, കോമഡി സിനിമകളും വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം അത്തരം സിനിമകളാണ് സിനിമാവ്യവസായത്തെ തങ്ങിനിര്‍ത്തുന്നത്.